'ആദ്യദിനം ഇന്നലെ കഴിഞ്ഞതുപോലെയുണ്ട്' : സാന്ത്വനത്തെക്കുറിച്ച് 'അഞ്ജലി'

By Web TeamFirst Published Sep 23, 2021, 9:28 AM IST
Highlights

സാന്ത്വനത്തിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായ അഞ്ജലിയായെത്തുന്ന ഗോപിക കഴിഞ്ഞദിവസം പങ്കുവച്ച കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഴിഞ്ഞ ഒരു വര്‍ഷമായി ആരാധകരെ സന്തോഷിപ്പിച്ചും മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ചും മുന്നോട്ടുപോകുന്ന പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയുടെ ഒന്നാം വാര്‍ഷികം. പരമ്പര തുടങ്ങിയിട്ട് ഒരു വര്‍ഷം ആയെന്ന് തോനുന്നില്ലായെന്നുപറഞ്ഞ് സന്തോഷം സോഷ്യല്‍മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയാണ്. കൂടാതെ പരമ്പരയിലെ താരങ്ങളെല്ലാവരുംതന്നെ തങ്ങളുടെ സന്തോഷത്തിന്റെ ഒന്നാം വാര്‍ഷികം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

പരമ്പരയില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ അഞ്ജലിയായെത്തുന്ന ഗോപിക കഴിഞ്ഞദിവസം പങ്കുവച്ച കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ''അഭിനയം എന്റെ തൊഴിലല്ല.. പക്ഷെ അതെനിക്ക് വാക്കുകളാല്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തരുന്നത്.'' എന്നാണ് പങ്കുവച്ച കുറിപ്പിലൂടെ ഗോപിക പറയുന്നത്. കൂടാതെ പരമ്പരയിലെ സഹതാരങ്ങള്‍ക്കും, മറ്റ് അംഗങ്ങള്‍ക്കും ഗോപിക സന്തോഷത്തോടെ നന്ദി അറിയിക്കുന്നുമുണ്ട്.

ഗോപികയുടെ കുറിപ്പിങ്ങനെ

''സാന്ത്വനത്തിന്റെ ഒരു വര്‍ഷം.. സാന്ത്വനത്തിലെ എന്റെ ആദ്യദിനം ഇന്നലെ എന്നപോലെ തോനുന്നു. ഇത്രയും മനോഹരമായ പ്ലാറ്റ്‌ഫോം ഒരുക്കിത്തന്നതിന് ഏഷ്യാനെറ്റിന് ഞാന്‍ നന്ദി പറയുന്നു. രഞ്ജിത്ത് സാര്‍, ആദിത്യന്‍ സാര്‍, ചിപ്പി ചേച്ചി, സജി സൂര്യ തുടങ്ങി, എനിക്ക് അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ അവസരംതന്ന എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി പറയുകയാണ്. പ്രത്യേകിച്ചും ആദിത്യന്‍ സാറിനേയും, സ്‌ക്രിപ്റ്റ് റൈറ്റര്‍ ജോയ് പള്ളശേരി സാറിനേയും, ക്യാമറാമാന്‍ അലെക്‌സ് ജോസിനേയും.

സാന്ത്വനത്തിന്റെ ഈ മനോഹരമായ ഫലത്തിനായി ശരിക്കും പരിശ്രമിക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും, സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു. എല്ലാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും പ്രധാനപ്പെട്ടവരാണ്. പ്രത്യേകിച്ചും എനിക്ക് ഡബ്ബ് ചെയ്യുന്ന പാര്‍വതി പ്രകാശിന്. അവരില്ലാതെ ഞങ്ങളാരും പൂര്‍ണ്ണരാകുന്നില്ല.

അഭിനയം എന്റെ തൊഴില്‍ അല്ല. പക്ഷെ അത് എനിക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നത്. ശാരീരികമോ, മാനസികമോ ആയി എത്ര മോശം ദിവസമാണെങ്കിലും, ഒരു ഷൂട്ടിംഗ് ദിവസം എന്നത് എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും തരുന്ന ഒന്നായിരിക്കും. കൂടാതെ എന്നെ വളരെയേറെ പിന്തുണയ്ക്കുന്ന സഹതാരങ്ങളോടും സന്തോഷത്തോടെ നന്ദി പറയുകയാണ്. നിങ്ങള്‍ ഓരോരുത്തരോടുമൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതയാണ്''

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!