'പിഎസ്‍സിക്ക് പഠിക്കുന്ന ഗൗരി'; ഇനി സീരിയലിലേക്ക് ഇല്ലേയെന്ന് ആരാധകര്‍

Web Desk   | Asianet News
Published : May 31, 2020, 06:23 PM ISTUpdated : May 31, 2020, 06:35 PM IST
'പിഎസ്‍സിക്ക് പഠിക്കുന്ന ഗൗരി'; ഇനി സീരിയലിലേക്ക് ഇല്ലേയെന്ന് ആരാധകര്‍

Synopsis

 'പ്രകൃതി സൗന്ദര്യം അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുകയും, പഠിക്കാൻ വളരെയധികം ഉണ്ടാവുകയും ചെയ്താല്‍.. ഏതാണ് തിരഞ്ഞെടുക്കേണ്ടത് ??'

പൗര്‍ണമിത്തിങ്കള്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ താരമാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. തന്‍റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ഗൗരി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോ ശ്രദ്ധേയമാവുകയാണ്. 

ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന താരങ്ങളുടെ വിശേഷങ്ങള്‍ നിരന്തരം വാര്‍ത്തയാകാറുണ്ട്. തിരക്കുള്ള ഷെഡ്യൂകളില്‍ ജോലി ചെയ്തവര്‍ വീട്ടില്‍ വെറുതെയിരിക്കേണ്ടി വരുമ്പോള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന കൗതുകമായിരുന്നു ആരാധകര്‍ക്ക്. അത്തരത്തില്‍ ഗൗരി ചെയ്യുന്ന വ്യത്യസ്തമായ ഒരു കാര്യമാണ് ഇൻസ്റ്റഗ്രാം പോസ്റ്റില്‍.

ബാല്‍ക്കണിയിലിരുന്ന് പിഎസ്‍സി കോച്ചിങ് പുസ്തകം വായിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'പ്രകൃതി സൗന്ദര്യം അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുകയും, പഠിക്കാൻ വളരെയധികം ഉണ്ടാവുകയും ചെയ്താല്‍.. ഏതാണ് തിരഞ്ഞെടുക്കേണ്ടത് ??' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ചിത്രത്തിന് കമന്‍റായി ആരാധകരുടെ പ്രധാന ചോദ്യം സീരിയല്‍ അഭിനയം നിര്‍ത്തി സര്‍ക്കാര്‍ ജോലി നോക്കുകയാണോ എന്നായിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക