നല്ല അസ്സലായി തെലുങ്ക് പറഞ്ഞ് ഹണി റോസ്, 'മലയാളി ഡാ' എന്ന് കമന്‍റുകള്‍- വീഡിയോ

Published : Jan 07, 2023, 07:14 PM ISTUpdated : Feb 01, 2023, 04:42 PM IST
നല്ല അസ്സലായി തെലുങ്ക് പറഞ്ഞ് ഹണി റോസ്, 'മലയാളി ഡാ' എന്ന് കമന്‍റുകള്‍- വീഡിയോ

Synopsis

വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് സിനിമ.

ലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവനായികയായി വളർന്നു കഴിഞ്ഞു. നിരവധി കഥാപാത്രങ്ങളാണ് ഹണി പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് സിനിമ. ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ തെലുങ്ക് പറയുന്ന ഹണിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ചിത്രത്തെപ്പറ്റിയും അണിയറപ്രവർത്തകരെ കുറിച്ചും ഹണി സംസാരിക്കുന്ന വീഡിയോയാണ് ഇത്. താരത്തിന്റെ തെലുങ്ക് കേട്ട് അമ്പരന്ന ആരാധകരുടെ കമന്റുകളാണ് കമന്റ് ബോക്സ് നിറയെ. തെലുങ്ക് നടിമാർ പോലും ഇങ്ങനെ സംസാരിക്കില്ലെന്നും ഇത്രയും വ്യക്തമായി സംസാരിച്ച നടി അഭിനന്ദനം അർഹിക്കുന്നുവെന്നും ഇവർ പറയുന്നു. മലയാളി പൊളിയല്ലേ എന്നാണ് മറ്റൊരു ആരാധകൻ പറയുന്നത്. 

നന്ദമുറി ബാലകൃഷ്ണയാണ് വീരസിംഹ റെഡ്ഡിയിൽ നായകനായി എത്തുന്നത്. ചിത്രം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്‍കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് ഹണി റോസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 

കണ്ണൂർക്കാരുടെ കഥയുമായി ലിജു തോമസ്; 'കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടിയതാ'ഒരുങ്ങുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത