വൈറലായ 'ന്യൂഇയര്‍ ചുംബന വീഡിയോയ്ക്ക്' പിറകെ ഗോവന്‍ ചിത്രങ്ങളുമായി തമന്ന

Published : Jan 07, 2023, 02:27 PM IST
വൈറലായ 'ന്യൂഇയര്‍ ചുംബന വീഡിയോയ്ക്ക്' പിറകെ ഗോവന്‍ ചിത്രങ്ങളുമായി തമന്ന

Synopsis

ഇരുവരുടെയും പ്രണയ വാര്‍ത്തയുടെ സ്ഥിരീകരണം എന്ന നിലയില്‍ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്‍റെ ഒരു വീഡിയോ വൈറലായത്.

മുംബൈ: ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മിൽ പ്രണയം സംബന്ധിച്ച് അടുത്തിടെ വലിയ വാര്‍ത്തകളാണ് ആരാധകര്‍ കേട്ടത്. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതാണ് ഇരുവരുടെയും ബന്ധം ചര്‍ച്ചയാക്കിയത് എങ്കില്‍. ഗോവയിലെ ന്യൂ ഇയര്‍ ആഘോഷവും, അതിനിടയില്‍ പുറത്തായ ചുംബന വീഡിയോയും അഭ്യൂഹങ്ങള്‍ ശക്തമാക്കി. 

ഇരുവരുടെയും പ്രണയ വാര്‍ത്തയുടെ സ്ഥിരീകരണം എന്ന നിലയില്‍ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്‍റെ ഒരു വീഡിയോ വൈറലായത്. ഇപ്പോള്‍ ഇതാ ഗോവയിലെ അവധി ആഘോഷത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിരിക്കുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും വിജയ് വര്‍മ്മയുടെ സാന്നിധ്യം കാണുന്നില്ല. ചിലര്‍ ഇത് ചോദിക്കുകയും ചെയ്യുന്നുണ്ട്.

അതേ സമയം ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായ തമന്ന വിജയ് ചുംബന വീഡിയോയില്‍  ആളുകൾ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതായിരുന്നു പാശ്ചാത്തലം. അതിനിടയിൽ, ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാൻ ചെയ്യുമ്പോള്‍  കരിമരുന്ന് പ്രയോഗം കാണിക്കുന്നുണ്ട്. അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും, വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്.

വൈറലായ ചെറു വീഡിയോയിൽ വ്യക്തത കുറവ് ഉണ്ടെങ്കിലും വിജയ് ഒരു വെള്ള ഷർട്ട് ധരിച്ചും, തമന്ന ചൂടുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. നേരത്തെ ഗോവയില്‍ ആണെന്ന ഒരു സൂചനയും തമന്നയും വിജയിയും നല്‍കിയിരുന്നില്ല. 

2005ല്‍ ചാന്ദ് സാ റോഷൻ ചെഹ്‌റ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന തമന്ന തെന്നിന്ത്യന്‍ സിനിമ രംഗത്താണ് വെന്നിക്കൊടി പാറിച്ചത്.  2022-ൽ, ഗനി, എഫ്3: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ, ബാബ്ലി ബൗൺസർ, പ്ലാൻ എ പ്ലാൻ ബി, ഗുർത്തുണ്ട സീതാകാലം എന്നിവയുൾപ്പെടെ നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഈ വർഷം  നവാസുദ്ദീൻ സിദ്ദിഖിയ്‌ക്കൊപ്പം ബോലെ ചുഡിയന്‍ ആണ് തമന്നയുടെ ഇറങ്ങാനുള്ള ചിത്രം. 

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ നടനാണ് വിജയ് വര്‍മ്മ. 2012-ൽ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. പിങ്ക്, മൺസൂൺ ഷൂട്ടൗട്ട്, മാന്‍റോ, ഗള്ളി ബോയ്, ഗോസ്റ്റ് സ്റ്റോറീസ് ആന്തോളജി എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്‍റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. 

2022-ൽ ഹർദാങ്, ഡാർലിംഗ്സ് എന്നീ ചിത്രങ്ങളിൽ  വിജയ് വര്‍മ്മ പ്രത്യക്ഷപ്പെട്ടു. ഡാർലിംഗ്സ് എന്ന  നെറ്റ്ഫ്ലിക്സ് സിനിമയിലെ റോള്‍ ഏറെ പ്രശംസ നേടി. കരീന കപൂർ, ജയ്ദീപ് അഹ്ലാവത് എന്നിവർക്കൊപ്പം സുജോയ് ഘോഷിന്‍റെ ദ ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്‌സിൽ വിജയ് അടുത്തതായി അഭിനയിക്കും എന്നാണ് വിവരം.

ബിക്കിനിയില്‍ ബോഡി പോസിറ്റിവിറ്റി നൃത്തവുമായി തൻവി; വീഡിയോ വൈറല്‍

'സൂര്യ 42'ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം സ്വന്തമാക്കി പെൻ സ്റ്റുഡിയോസ്

 

PREV
click me!

Recommended Stories

'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ
'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ