കസവു സാരിയിൽ മനോഹരിയായി ജൂഹി; 'ലെച്ചു'വിനെ ഓർത്ത് ആരാധകർ

Web Desk   | Asianet News
Published : Aug 20, 2021, 06:48 PM ISTUpdated : Aug 20, 2021, 06:49 PM IST
കസവു സാരിയിൽ മനോഹരിയായി ജൂഹി; 'ലെച്ചു'വിനെ ഓർത്ത് ആരാധകർ

Synopsis

പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ പഠനത്തില്‍ ശ്രദ്ധിക്കാനായി ലെച്ചു ഇതില്‍ നിന്നും പിന്‍മാറിയിരുന്നു.

ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രിയം നേടിയ പരമ്പരകളിൽ  ഒന്നായിരുന്നു ഉപ്പും മുളകും. അതുപോലെ തന്നെ അതിലെ കഥാപാത്രങ്ങലെ സ്വന്തം വീട്ടിലേതെന്നപോലെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് പ്രേക്ഷകര്‍. പരമ്പരയിലേക്ക് നിരവധി താരങ്ങള്‍ വരികയും പോവുകയും ചെയ്തു. ഒടുവിൽ പരമ്പര അവസാനിച്ചിട്ടും നീലുവിനെയും ബാലുവിനെയും മുടിയനെയും ലെച്ചുവിനെയും ശിവാനിയെയും കേശുവിനെയും ആരും മറന്നിട്ടില്ല. പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ പഠനത്തില്‍ ശ്രദ്ധിക്കാനായി ലെച്ചു ഇതില്‍ നിന്നും പിന്‍മാറിയിരുന്നു.

 ഏറെ ആരാധകരുള്ള ജൂഹി(ലച്ചു) സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഓണത്തിനോടനുബന്ധിച്ച് താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കേരള കസവു സാരിയിൽ അതിസുന്ദരിയായാണ് ജൂഹിയുടെ ഫോട്ടോഷൂട്ട്.

 പാതി മലയാളിയായ ജൂഹിയുടെ ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളിയായ ഭാഗ്യലക്ഷ്മിയാണ് താരത്തിന്റെ അമ്മ. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ റുസ്തഗിയാണ് അച്ഛൻ. മഹാത്മാഗാന്ധി പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി ആയിരിക്കെ ആയിരുന്നു ജൂഹി ആദ്യമായി ഉപ്പും മുളകിലേക്ക് എത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത