നിന്റെ എല്ലാ വിജയങ്ങളും, എന്‍റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു; സണ്ണിച്ചായനോട് ദുല്‍ഖര്‍

Web Desk   | Asianet News
Published : Aug 19, 2021, 03:16 PM IST
നിന്റെ എല്ലാ വിജയങ്ങളും, എന്‍റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു; സണ്ണിച്ചായനോട് ദുല്‍ഖര്‍

Synopsis

 സാറാസ് ആണ് സണ്ണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ലയാള സിനിമയിൽ നല്ല സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് സണ്ണി വെയ്നും ദുല്‍ഖര്‍ സല്‍മാനും.  സിനിമയ്ക്കപ്പുറം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ഇരുവരുടെയും സിനിമ അരങ്ങേറ്റം. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്‍മരിയ കലിപ്പിലാണ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളിലും ഒരുമിച്ചു. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന സണ്ണി വെയ്നിന് ആശംസയുമായി എത്തിയിരിക്കുകയാണ് ദുൽഖർ. 

”സണ്ണിച്ചാ! നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസ. നീ ചെയ്യുന്ന എല്ലാ നല്ല സിനിമകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്റെ എല്ലാ വിജയങ്ങളിലും, നിനക്ക് ലഭിക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളിലും നിരൂപകപ്രശംസയിലും അവ എന്റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു. എന്റെ ‘ലാലു’വിന്റെ ‘കുരുടി’ക്കും ‘കാസി’യുടെ ‘സുനി’ക്കും ഒരിക്കല്‍ കൂടെ ജന്മദിനാശംസകള്‍,” എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

മഞ്ജുവാര്യര്‍, ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ തുടങ്ങി നിരവധി പേരാണ് സണ്ണി വെയ്‌ന് ആശംസകള്‍ അറിയിച്ച് നേരത്തെ എത്തിയിരിക്കുന്നത്. സാറാസ് ആണ് സണ്ണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളിലെ സണ്ണിയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ആ വെറും തറയിൽ മലയളത്തിൻ്റെ മഹാനടൻ ഇരുന്നു, ഞാൻ എന്നാലാകുന്നത്ര അഴകോടെ മുന്നിലൂടെ..'; മോഹൻലാലിനെ കുറിച്ചൊരു കുറിപ്പ്
'ഒരമ്മയും അത് പറയില്ല ചേച്ചി..ആ നശിച്ച ലോകത്ത് നിന്നും മാറി നില്‍ക്ക്'; കിച്ചുവിനെ പിന്തുണച്ചും രേണുവിനെ ഉപദേശിച്ചും ഹെലൻ ഓഫ് സ്പാർട്ട