കഠിനമേറിയ വർക്ക് ഔട്ടുമായി ജ്യോതിക, ‘റിയൽ സിങ്കപ്പെണ്ണെ‘ന്ന് കമന്റുകൾ

Published : Oct 22, 2022, 04:21 PM IST
കഠിനമേറിയ വർക്ക് ഔട്ടുമായി ജ്യോതിക, ‘റിയൽ സിങ്കപ്പെണ്ണെ‘ന്ന് കമന്റുകൾ

Synopsis

പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി ജ്യോതിക

ന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി ജ്യോതിക. കാതൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജ്യോതികയുടെ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. രണ്ട് ദിവസം മുൻപ് കാതലിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രിയ നായികയുടെ തിരിച്ചുവരവ് ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കയാണ് മലയാളികളും. ഇപ്പോഴിതാ ജ്യോതികയുടെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

കഠിനമേറിയ വർക്ക് ഔട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. “പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല,
എന്റെ പ്രായത്തെ ഞാൻ മാറ്റും”, എന്നാണ് വീഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്. ബോഡി വെയിറ്റ് ട്രെയിനിങ്ങിനൊപ്പം തന്നെ ഹൈ ഇന്റൻസിറ്റി ട്രെയിനിങ്ങും പരിശീലിക്കുന്ന നടിയെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയത്. 'പലർക്കും യഥാർത്ഥ പ്രചോദനം, ദ റിയൽ സിങ്കപ്പെണ്ണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഫിറ്റ്നെസ് ശ്രദ്ധിക്കാൻ ജ്യോതിക കാണിക്കുന്ന മനസ്സിനെ പ്രശംസിച്ചും ആരാധകർ നിരവധി കമന്റുകൾ ചെയ്തിട്ടുണ്ട്. 

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാള സിനിമയിൽ ജ്യോതിക വീണ്ടും അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. രാക്കിളിപ്പാട്ട്, സീതാകല്യാണം തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് ജ്യോതിക ഇതിന് മുൻപ് അഭിനയിച്ചിരുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.

തിയറ്ററുകളിൽ കയ്യടി നേടിയ 'മേരി ജാൻ..'; 'സർദാറി'ലെ പാട്ടെത്തി

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് തിയറ്ററുകളിൽ എത്തിക്കും. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത