'മഞ്ഞ'ക്കിളിയായി രഞ്ജിനി, പുതിയ ലുക്കിൽ താരം

Published : Oct 21, 2022, 10:29 PM ISTUpdated : Oct 21, 2022, 10:32 PM IST
'മഞ്ഞ'ക്കിളിയായി രഞ്ജിനി, പുതിയ ലുക്കിൽ താരം

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി.

ലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമാണ്‌ രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർക്ക് രഞ്ജിനിയെ ഏറെ പരിചയം. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം പുതുക്കുകയായിരുന്നു മലയാളി പ്രേക്ഷകർ.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം യാത്രകളും ഷോയുമെല്ലാമായി തിരക്കിലാണെന്ന് താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സൂചിപ്പിക്കുന്നു. എന്ത് പങ്കുവെച്ചാലും കൈയോടെ ആളുകൾ അത് ഏറ്റെടുക്കുന്നുവെന്നത് രഞ്ജിനിയുടെ പ്രത്യേകതയാണ്. പുതിയ ചിത്രങ്ങളുമായാണ് താരം പ്രേക്ഷക ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ പാന്റും ടോപ്പുമാണ് വേഷം. മഞ്ഞ പനിഎന്നാണ് ചിത്രങ്ങൾക്ക് രഞ്ജിനി നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

ബിഗ് ബോസ് സീസണിൽ പങ്കെടുത്ത അനുഭവം രഞ്ജിനി പങ്കുവെച്ചിരുന്നു. ഇപ്പോഴാണ് ജീവിതത്തിലെ പല പുതിയ കാര്യങ്ങളെ പറ്റി താൻ പഠിച്ചത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു സെലിബ്രിറ്റി ഷോയോ ഒരു റിയാലിറ്റി ഷോയോ അല്ല. മറിച്ച് അത് ഒരു കൂട്ടം അപരിചിതരായ ആൾക്കാരും സുപരിചിതരായ അപരിചിതരുമായുള്ള ഒരു സഹവാസം തന്നെയാണ് അതുവഴി പലകാര്യങ്ങളെ മനസിലാക്കാനും ഉൾക്കൊള്ളാനും നമ്മെ സഹായിക്കുന്ന ഒരു ഇടം ആണെന്നും ആയിരുന്നു രഞ്ജിനിയുടെ പക്ഷം.

2010-ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിച്ചു. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പൊലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.

'റോഷാക്ക്' സ്റ്റൈലിൽ നടൻ വിവേക് ഗോപൻ; ശ്രദ്ധനേടി ചിത്രങ്ങൾ

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ