അമ്പോ..എന്തൊരു മാറ്റം; 54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Published : Apr 19, 2025, 01:24 PM ISTUpdated : Apr 19, 2025, 01:50 PM IST
അമ്പോ..എന്തൊരു മാറ്റം; 54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Synopsis

ഖുശ്ബുവിനെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റുകൾക്ക് താഴേ കമന്റ് ചെയ്യുന്നത്.

തിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന താരമാണ് ഖുശ്ബു. നിലവിൽ രാഷ്ട്രീയത്തിലും മുന്നിലുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെയായി ശരീരം ഭാരം കുറയ്ക്കുകയാണ് ഖുശ്ബു. അക്കാര്യം മുൻപേ തന്നെ നടി അറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുന്നത്. 

തന്റെ 54-ാമത്തെ വയസിലാണ് ഖുശ്ബു സുന്ദർ 20 കിലോ ഭാരം കുറച്ചിരിക്കുന്നത്. കൊവിഡ് വേളയിൽ ആയിരുന്നു വർക്കൗട്ടുമായി ഖുശ്ബുവിന്റെ യാത്ര തുടരുന്നത്. അന്ന് 93 കിലോ ആയിരുന്നു നടിയുടെ ഭാ​രം. ഒന്‍പത് മാസം കൊണ്ടായിരുന്നു ഇത്രയും ശരീരഭാരം താന്‍ കുറച്ചതെന്ന് ഖുശ്ബു ടെല്‍ മൈ സ്റ്റോറി എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമിത ഭാരം കാരണം നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ സന്ധിവേദന ശമിച്ചുവെന്നും നടി പറയുന്നുണ്ട്. ഖുശ്ബുവിനെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റുകൾക്ക് താഴേ കമന്റ് ചെയ്യുന്നത്. ഇതിലൊരു വിമർശന കമന്റിന് ഖുശ്ബു നൽകിയ കമന്റും ഏറെ ശ്രദ്ധനേടുകയാണ്. 

ടൈപ് 2 പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മൗന്‍ജാരോ ഇന്‍ജക്ഷൻ ഖുഷ്ബു എടുത്തെന്നാണ് ഇയാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവേഴ്സും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ', എന്നായിരുന്നു എക്സ് പ്ലാറ്റ് ഫോമിൽ വന്ന കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട ഖുശ്ബു കമന്റുമായി രം​ഗത്ത് എത്തി. 

'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; ഷൈനിന്റെ പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

'നിങ്ങളെ പോലുള്ളവർ എന്തൊരു തലവേദനയാണ്. നിങ്ങളൊന്നും ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. അതെന്താണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ എത്ര വൃത്തിക്കെട്ടവരാണെന്ന്. നിങ്ങളുടെ മതാപിതാക്കളോട് സഹതാപം മാത്രം', എന്നാണ് ഖുശ്ബു നൽകിയ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത