തിരിച്ചുവരവിലും ഗ്ലാമര്‍ മങ്ങാതെ ലൈല; ഫോട്ടോഷൂട്ട് വീഡിയോ

Published : May 25, 2019, 03:46 PM IST
തിരിച്ചുവരവിലും ഗ്ലാമര്‍ മങ്ങാതെ ലൈല; ഫോട്ടോഷൂട്ട് വീഡിയോ

Synopsis

2006ല്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ മഹാസമുദ്രത്തിന് ശേഷം അഭിനയമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അവര്‍.  

മലയാളത്തില്‍ അപൂര്‍വ്വമായേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലൈല. മലയാളത്തില്‍ ഇതാ ഒരു സ്‌നേഹഗാഥ, വാര്‍ ആന്റ് ലൗ അടക്കമുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ബാല സംവിധാനം ചെയ്ത പിതാമഹന്‍ അടക്കമുള്ള ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെയും ലൈല മലയാളികളുടെ മനം കവര്‍ന്നിട്ടുണ്ട്. 2006ല്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ മഹാസമുദ്രത്തിന് ശേഷം അഭിനയമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അവര്‍. ഇപ്പോഴിതാ നീണ്ട 13 വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ലൈല.

മണി ചന്ദ്രു സംവിധാനം ചെയ്യുന്ന ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലൈലയുടെ മടങ്ങിവരവ്. ഇപ്പോഴിതാ അവരുടെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ജെഎഫ്ഡബ്ല്യു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് അത്. 13 വര്‍ഷത്തെ ഇടവേള തങ്ങളുടെ പ്രിയതാരത്തിന്റെ അപ്പിയറന്‍സില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍