'മയില്‍വാഹനവുമായി നേര്‍ക്കുനേര്‍ സ്റ്റീഫന്‍'; തീയേറ്ററില്‍ കാണാത്ത ലൂസിഫറിലെ മാസ് രംഗം

Published : May 21, 2019, 06:42 PM IST
'മയില്‍വാഹനവുമായി നേര്‍ക്കുനേര്‍ സ്റ്റീഫന്‍'; തീയേറ്ററില്‍ കാണാത്ത ലൂസിഫറിലെ മാസ് രംഗം

Synopsis

മയില്‍വാഹനം ഐപിഎസ് എന്ന ജോണ്‍ വിജയ് കഥാപാത്രവും മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള സംഭാഷണമാണ് ഈ രംഗത്തില്‍. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് മയില്‍വാഹനം. മോഹന്‍ലാല്‍ എത്തുന്നത് ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലും.  

എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ലൂസിഫറിലെ മോഹന്‍ലാലിന്റെ മാസ് രംഗം പുറത്തുവിട്ട് പൃഥ്വിരാജ്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള രംഗം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൃഥ്വി പുറത്തുവിട്ടിരിക്കുന്നത്. തീയേറ്റര്‍ പതിപ്പിലോ അന്‍പതാം ദിനത്തില്‍ സ്ട്രീം ചെയ്യപ്പെട്ട ആമസോണ്‍ പ്രൈം വീഡിയോ പതിപ്പിലോ ഈ രംഗമില്ലെന്നും പൃഥ്വി പറയുന്നു. 

മയില്‍വാഹനം ഐപിഎസ് എന്ന ജോണ്‍ വിജയ് കഥാപാത്രവും മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള സംഭാഷണമാണ് ഈ രംഗത്തില്‍. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് മയില്‍വാഹനം. മോഹന്‍ലാല്‍ എത്തുന്നത് ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലും. തീയേറ്ററില്‍ 200 കോടി കളക്ഷന്‍ നേടിയ ചിത്രം അന്‍പതാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യപ്പെട്ടത്.

PREV
click me!

Recommended Stories

'അമ്മ വിളി' പ്രശ്നം; മാപ്പ് പറയാൻ തയ്യാറെന്ന് ദിയ കൃഷ്ണ, പക്ഷേ ആ ഒരു കാര്യത്തിൽ മാത്രം
അന്നയാൾ ബ്ലേഡ് കൊണ്ട് കീറി ! ചിലർ കടിക്കും, മാന്തും, ഒരിക്കലും മറക്കില്ല ഞാൻ; 25 വർഷത്തെ അനുഭവവുമായി രഞ്ജിനി ഹരിദാസ്