'എന്റെ ജീവന്റെ പാതി', കുഞ്ഞതിഥി എത്താൻ ദിവസങ്ങൾ മാത്രമെന്ന് നടി ലക്ഷ്മി പ്രമോദ്

Published : Feb 21, 2024, 10:28 PM IST
'എന്റെ ജീവന്റെ പാതി', കുഞ്ഞതിഥി എത്താൻ ദിവസങ്ങൾ മാത്രമെന്ന് നടി ലക്ഷ്മി പ്രമോദ്

Synopsis

ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ആശംസപ്രവാഹമാണ്.

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായി. എവിടെ പോയെന്നോ എന്താണ് സീരിയല്‍ അവസാനിപ്പിച്ചതെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം അവിടെയും ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു. 

ഒടുവിൽ കഴിഞ്ഞ ദിവസമാണ് തന്നെ എല്ലായിടത്തുനിന്നും കാണാതായതിന്റെ കാരണം വെളിപ്പെടുത്തി താരം എത്തിയത്. താൻ ഗർഭിണിയാണെന്നും അതാണ് സീരിയലിൽ നിന്നും പിന്മാറിയതെന്നും ലക്ഷ്മി പറഞ്ഞു. ഇപ്പോഴിതാ, ഗർഭകാലം അവസാനിക്കാനായതിൻറെ ത്രില്ലിലാണ് ലക്ഷ്മി. 'ആ കുഞ്ഞ് മുഖം കാണാനും എൻറെ കൈയിലിങ്ങനെ കോരിയെടുക്കാനുമുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം' എന്ന് പറഞ്ഞാണ് നിറ വയറിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവെച്ചത്. ഒപ്പം നിരവധി ചിത്രങ്ങളും താരം ചേർത്തിട്ടുണ്ട്. ഇതത്ര പ്ലാൻ ചെയ്ത ഷൂട്ട് അല്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.

വേഗതയില്‍ മുന്നില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ? സീനിയേഴ്സിനൊപ്പം കട്ടയ്ക്ക് നസ്ലിൻ, 50കോടി ക്ലബ്ബിലെ മലയാള സിനിമ

ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ആശംസപ്രവാഹമാണ്. സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ അസറിനെ പഠിപ്പിച്ച ഹിന്ദി ടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. ഇടക്കാലത്ത് ഇവർ അകന്നെങ്കിലും വീണ്ടും അടുത്ത് വിവാഹിതരാവുകയായിരുന്നു. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക