പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

Published : Sep 01, 2022, 05:40 PM ISTUpdated : Sep 01, 2022, 06:05 PM IST
പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

Synopsis

രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

മിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതെന്നുമാണ് വിവരം. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ. 

രവീന്ദറും മഹാലക്ഷ്മിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹ ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. "എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു" എന്നാണ് മഹാലക്ഷ്മി കുറിച്ചത്. "മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും", എന്നാണ് രവീന്ദർ കുറിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തുന്നത്. 

സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. ഇനിയും നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത