കൂളിങ് ഗ്ലാസ്സ് വച്ച് ഉറക്കം തൂങ്ങി നവ്യ; ഉണർന്നപ്പോൾ കണ്ടത് ക്യാമറ, ഇത് അനുജന്റെ ക്യൂട്ട് പണി

Published : Aug 31, 2022, 05:03 PM ISTUpdated : Aug 31, 2022, 05:05 PM IST
കൂളിങ് ഗ്ലാസ്സ് വച്ച് ഉറക്കം തൂങ്ങി നവ്യ; ഉണർന്നപ്പോൾ കണ്ടത് ക്യാമറ, ഇത് അനുജന്റെ ക്യൂട്ട് പണി

Synopsis

‘‘ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?’’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വീഡിയോ പങ്കുവച്ചത്.

ലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. 'നന്ദനം' എന്ന ചിത്രത്തിലെ ബാലമണിയായി മലയാളികളുടെ  മനസ്സിൽ ഇടം നേടിയ നവ്യ, എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെയാണ് ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും നവ്യ നടത്തി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നവ്യയുടെ അനുജൻ രാഹുൽ പങ്കുവച്ച രസകരമായൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ഒരു കാർ യാത്രയ്ക്കിടയിൽ ഷൂട്ട് ചെയ്ത വീഡിയോയാണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസ്സ് വച്ചാണ് നവ്യയുടെ ഉറക്കം. ആദ്യനോട്ടത്തിൽ താരം ഉറങ്ങുകയാണോ എന്ന സംശയം തോന്നും. എന്നാൽ നവ്യ നല്ല ഉറക്കത്തിലാണ്. അനുജൻ തട്ടിവിളിക്കുമ്പോൾ ഞെട്ടി ഉണരുന്ന താരം കാണുന്നത് ക്യാമറയാണ്. പിന്നാലെ ചമ്മിയൊരു ചിരിയാണ് നവ്യയുടെ മുഖത്ത് തെളിയുന്നത്. ഇവർക്കൊപ്പം നവ്യയുടെ മകൻ സായിയും ഉണ്ട്. 

‘‘ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?’’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വീഡിയോ പങ്കുവച്ചത്. ‘‘ഞാൻ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ’’ എന്നായിരുന്നു നവ്യ വീഡിയോയ്ക്ക് പ്രതികരിച്ചത്. 

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും  പ്രധാനവേഷത്തിൽ എത്തിയിരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 

ഐഷാ സുല്‍ത്താനയുടെ 'ഫ്ളഷി'ന് മൂന്ന് പുരസ്കാരങ്ങൾ

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു