'ഇന്ദുലേഖ' ഇനിയില്ല; സങ്കടവാർത്ത പങ്കുവച്ച് മാളവിക

Published : Jul 30, 2021, 12:33 PM IST
'ഇന്ദുലേഖ' ഇനിയില്ല; സങ്കടവാർത്ത പങ്കുവച്ച് മാളവിക

Synopsis

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. 

മിനി സ്ക്രീൻ ആരാധകർ ഏറെയുള്ള പരമ്പരകളിലൊന്നായിരുന്നു സൂര്യ ടിവിയൽ സംപ്രേഷണം ചെയ്തിരുന്ന ഇന്ദുലേഖ. ലോക്ക്ഡൌൺ സമയത്ത് താൽക്കാലികമായി സംപ്രേഷണം നിലച്ച പരമ്പര വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. 

എന്നാൽ ഷൂട്ടിങ് അനുമതി ലഭിച്ച് മറ്റ് പരമ്പരകളെല്ലാം പ്രവർത്തനം തുടങ്ങിയപ്പോൾ ഇന്ദുലേഖ തിരിച്ചെത്തിയില്ല. എന്താണ് ഇന്ദുലേഖയ്ക്ക് സംഭവിച്ചതെന്ന ആകാംക്ഷയിലായിരുന്നു ആരധകർ. ഇപ്പോഴിതാ പരമ്പര അവസാനിച്ചെന്ന് വെളിപ്പെടുത്തുകയാണ് പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളവിക. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇന്ദുലേഖ നിർത്തി, ഇനിയുണ്ടാകില്ല. എന്താണ് നിർത്താനുള്ള കാരണമെന്ന് ചോദിച്ചാൽ കൃത്യമായി ആർക്കും അറിയില്ല. സാങ്കേതി പ്രശ്നങ്ങളുണ്ടായിരുന്നു. പ്രേക്ഷകർക്ക് ഇതൊരു സങ്കടകരമായ വാർത്തയാണെന്നറിയാം. രണ്ട് ഷെഡ്യൂളുകൾ മാത്രമേ  പ്ലാനിങ്ങിൽ ഉണ്ടായിരുന്നുള്ളു. പക്ഷെ അതുപോലും എടുക്കാൻ പറ്റിയില്ല. നിങ്ങളെ വിഷമിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. 

പരമ്പരയിലെ സഹനടീ നടൻമാർക്ക് മാളവിക നന്ദി പറഞ്ഞു. പേരെടുത്ത് പറഞ്ഞാൽ ആരെയെങ്കിലും മറക്കുമെന്നും അതുകൊണ്ട് എല്ലാവരോടും നന്ദി പറയുന്നതായും മാളവിക വീഡിയോയിൽ പറയുന്നു. ഇന്ദുലേഖയിൽ നിന്ന് കിട്ടിയ വലിയൊരു കാര്യം കുറച്ചെങ്കിലും സാരിയുടുക്കാൻ പഠിച്ചതാണെന്നും, ചെറുതായി മേക്കപ്പ് ചെയ്യാനും പഠിച്ചുവെന്ന് മാളവിക പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ