'നിനക്കെന്ത് യോ​ഗ്യത? ഭർത്താവിനെ ഞാൻ ആട്ടിപ്പായിച്ചോ? മകനെ കളഞ്ഞെന്ന് പറയാൻ എന്തധികരാം'; ആഞ്ഞടിച്ച് മഞ്ജു

Published : Mar 09, 2024, 06:44 PM ISTUpdated : Mar 09, 2024, 07:29 PM IST
'നിനക്കെന്ത് യോ​ഗ്യത? ഭർത്താവിനെ ഞാൻ ആട്ടിപ്പായിച്ചോ? മകനെ കളഞ്ഞെന്ന് പറയാൻ എന്തധികരാം'; ആഞ്ഞടിച്ച് മഞ്ജു

Synopsis

 ഷാനിഷ് എന്ന ആളാണ് കമന്റ് ചെയ്തിരിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ബി​ഗ് ബോസ് മലയാളത്തിലും ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച മഞ്ജു സോഷ്യൽ മീഡിയയിൽ സജീവമാണ്. പലപ്പോഴും പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് വിമർശനങ്ങൾ വരാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റിന് മഞ്ജു സുനിച്ചൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.  ഷാനിഷ് എന്ന ആളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

മഞ്ജു സുനിച്ചന്റെ വാക്കുകൾ ഇങ്ങനെ

എന്നെ നശിപ്പിച്ച ഇന്നലത്തെ ദിവസത്തെ പറ്റി പറയാൻ വന്നതാണ്. എന്റെ പ്രൊഫൈലിൽ വരുന്ന ഒരു കമന്റും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. അത്രയും വൾ​ഗർ ആയിട്ടുള്ളവയാണെങ്കിൽ ഡിലീറ്റ് ചെയ്യും. എന്നെ വഴക്ക് പറയുന്ന ചീത്ത പറയുന്ന കളിയാക്കുന്ന ബോഡി ഷെയ്മിം​ഗ് ചെയ്യുന്ന ഒട്ടനവധി കമന്റുകൾ വരാറുണ്ട്. നിലവിൽ ഞാൻ തായ്ലാന്റിൽ ആണ്. ഒരു ചെറിയ ട്രിപ്പ്. ഞാൻ വുമൺസ് ഡേയുടെ അന്ന് ഒരു റീൽ ഇട്ടിരുന്നു. എന്റെ ലൈഫുമായി ബന്ധപ്പെട്ട പാട്ട് ആയിരുന്നു അതിൽ കൊടുത്തിരുന്നത്. വിയർപ്പ് തുന്നിയിട്ട കുപ്പായം. അതുകൊണ്ട് അതിന്റെ കളർ മങ്ങില്ല കട്ടായം. കിനാവു കൊണ്ട് തീർത്ത കൊട്ടാരം എന്ന മഞ്ഞുമ്മൽ ബോയ്സിലെ പാട്ടാണത്. ആ വീഡിയോ ഷെയർ ചെയ്ത് കഴിഞ്ഞപ്പോൾ ഒരു കമന്റ് കണ്ടു. സാധാരണ ചിത്തവിളി കമന്റുകൾ ഒന്നും എന്നെ അത്ര ബാധിക്കാറില്ല. പക്ഷേ ഈ കമന്റ് എനിക്ക് ഭയങ്കര വേദന സമ്മാനിച്ചു. @shanish.v.s എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നത്. ബോട്ടിം​ഗ് സമയത്ത് ആയിരുന്നു കമന്റ് കണ്ടത്. എന്റെ തലയിലോട്ടൊക്കെ ബിപി ഇരച്ച് കയറുമ്പോലെ തോന്നി. വല്ലാതെ വിറച്ച് പോയി. പുള്ളി വൃത്തികേടൊന്നും അല്ല എഴുതിയിരിക്കുന്നത്. 'ഭർത്താവിനെ ​ഗൾഫിലോട്ട് പറഞ്ഞുവിട്ട കല്യാണം. ഉള്ളൊരു ആൺകുട്ടിയെ എവിടെയോ കൊണ്ടുവിട്ടു', എന്നായിരുന്നു കമന്റ്. ഇതെന്നിൽ ഭയങ്കര വേദന ഉണ്ടാക്കി. ഷാനിഷേ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് ? ഷാനിഷിന് എന്ത് അറിയാം എന്നെ പറ്റി ? ഈ കാണുന്ന വീഡിയോ, സീരിയലിലൂടെ കാണുന്ന എന്നെ അല്ലാതെ വേറെന്ത് അറിയാം എന്നെ പറ്റി? ഞാൻ എന്റെ ഭർത്താവിനെ ​ഗൾഫിലേക്ക് പറഞ്ഞ് വിട്ടു. അദ്ദേഹത്തെ ആട്ടിപ്പായിച്ചു എന്ന് എവിടെലും വന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ ? ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പലതും.. അതെനിക്ക് പുറത്തുപറയാൻ താല്പര്യമില്ല. അദ്ദേഹത്തിനും അത് താല്പര്യമില്ല. അതിന്റെ അർത്ഥം ആ മനുഷ്യനെ ആട്ടിയോടിച്ചത് എന്നോ നിങ്ങൾ ​ഗൾഫിൽ പോയി കിടന്ന് കഷ്ടപ്പെട് എന്നോ ആണോ? ഉള്ള ആൺകുട്ടിയെ കൊണ്ട് കളഞ്ഞെന്ന് പറയാൻ എന്ത് അധികാരം ആണ് തനിക്കുള്ളത്? എന്താണ് നിങ്ങളുടെ മാന്യത. നിങ്ങൾക്കും ഒരു ഭാര്യയും കുട്ടിയും ഉണ്ട്. ഷാനിഷിന് അറിവില്ലെങ്കിൽ ഭാര്യ അയാളെ പറഞ്ഞ മനസിലാക്കണം. ഇങ്ങനെ ഒരിക്കലും ഒരമ്മയോട് പറയാൻ പാടില്ല. നിങ്ങളെ പോലെ ഭാര്യയ്ക്ക് കൊണ്ടുകൊടുത്ത് കഴിയുന്ന ആളല്ല ഞാൻ. വളരെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന സ്ത്രീയാണ്. എന്റെ മകൻ സന്തോഷമായിട്ട് ആസ്വദിച്ച് ഞാൻ പണിത എന്റെ വീട്ടിൽ ജീവിക്കുന്നുണ്ട്. അവന് വേണ്ടി ഞാൻ പണി കഴിപ്പിച്ച വീട്ടിൽ സമാധാനത്തോടും സന്തോഷത്തോടും അവന്റെ ​ഗ്രാന്റ്പാരൻസിനൊപ്പം കഴിയുന്നു. 

റോബിനും ആരതിയും പിരിഞ്ഞോ ? 'നല്ല കാര്യ'മെന്ന് കമന്റുകൾ, റോബിനെ കുറ്റപ്പെടുത്തിയും ചിലർ, സത്യാവസ്ഥ എന്ത് ?

തായ്ലാന്റിൽ വരാൻ ഒരവസരം വന്നു ഇങ്ങ് പോന്നു. ഞങ്ങൾ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലൊക്കെ പോകും. ഫാമിലി ആയിട്ടും ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടൊക്കെ പോകും. അതിന്റെ അർത്ഥം ഫാമിലിയെ ഇട്ടെറിഞ്ഞ് കളഞ്ഞ്, മകനെ ഏതെങ്കിലും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു എന്നൊക്കെ ആണോ? എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ഷാനിഷേ? ഞാൻ എങ്ങനെ ജീവിക്കുന്ന ആളാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. 'മലേഷ്യയിൽ പോയി വള്ളിപ്പൊട്ടിയ ട്രൗസറുമിട്ട് നടക്കാനാണോ കേരളത്തിൽ കുടുംബവും കുട്ടികളുമുള്ള സ്ത്രീകളോട് നിങ്ങൾ വിളിച്ചു പറയുന്നത്', എന്നും ഇയാൾ കമന്റ് ഇട്ടിട്ടുണ്ട്. ഞങ്ങളെ പോലെ മലേഷ്യയിൽ പോയി നടക്കണമെന്ന് ഞാൻ ആരോടും പറഞ്ഞില്ല. തുണി ഉരിഞ്ഞ് കളഞ്ഞ് വള്ളിനിക്കറിട്ട് ഡാൻസ് കളിക്കാൻ ഞാൻ പറഞ്ഞോ. ഉവിടെ ഐലന്റ് ആണ്. സാരിയും ഉടുത്ത് നടക്കാനാകില്ല. ദയവ് ചെയ്ത് കാര്യങ്ങൾ അറിയാതെ ഒരു പെണ്ണിനെ, അമ്മയെ, കഷ്ടപ്പെടുന്നൊരു സ്ത്രീയെ ഒരിക്കലും ഇങ്ങനെ പറയരുത്. നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങളാണ് ഇങ്ങനെ വിളിച്ച് പറയിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്? നിങ്ങൾക്കും ഇല്ലേ ഒരമ്മ. ആ അമ്മ നിങ്ങളെ കഷ്ടപ്പെട്ടല്ലേ വളർത്തിയത്. നിങ്ങൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും കുട്ടിയെയും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് പോയെന്നാണോ പറയുന്നത്. നിങ്ങളുടെ ഭാര്യയോട് ഭയങ്കര സഹതാപം തോന്നുന്നുണ്ട്. സിനിമ, മോഡിലിം​ഗ് എന്നൊക്കെ പറഞ്ഞാൽ ലൈഫ് പോകുമെന്ന് ഇയാൾ പറയുന്നുണ്ട്. ഞങ്ങളൊക്കെ കുടുംബവും കുട്ടികളുമായി കഴിയുന്നവർ തന്നെയാണ്. സീരിയൽ, മോഡലിം​ഗ് രം​ഗത്ത് ഉള്ളവരുടെ ലൈഫ് പോയെന്ന് പറയാൻ നിങ്ങൾ എന്താണ് യോ​ഗ്യത? അഭിമാനത്തോടെ ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത