പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Published : Jul 06, 2024, 10:48 PM IST
പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Synopsis

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക് കടന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാൻവി സുരേന്ദ്രൻ. മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് മാൻവി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായും താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാൻവി. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട് മാൻവിയ്ക്ക്.

ഇപ്പോൾ മാൻവി പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പച്ച ലഹങ്കയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ലുക്കിന് എന്നും കൈയടിക്കുന്ന ആരാധകർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അത്ര മനോഹരമാണ് നടിയുടെ വേഷവും അതിനൊത്ത മേക്കപ്പും നീളൻ മുടിയുമെല്ലാം. സഹതാരം ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് മാൻവി എത്തിയത് ഇതേ വേഷത്തിലായിരുന്നു. അതിനോട് അനുബന്ധിച്ചാണ് കൂടുതൽ ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്.

മിസിസ് ഹിറ്റ്‌ലർ, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകൾ താരത്തെ കൂടുതലായി ആരാധകരിലേക്ക് അടുപ്പിച്ചിരുന്നു. സ്റ്റാർ മാജിക് ഷോയിലെ സ്ഥിരം സന്നിദ്യവും മലയാളികളുടെ വീട്ടിലെ അംഗമെന്നപോലെ നടിയെ ഏറ്റെടുക്കാൻ കാരണമായി. മാൻവിയുടെ നീളൻ മുടിയാണ് താരത്തെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക് കടന്നത്. പിന്നീട് മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. സീത എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ മാൻവിയെ ആളുകൾ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയത്. സീതയിൽ അർച്ചന എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരമെത്തിയത്. അഭിനയത്തിന് പുറമേ നൃത്തത്തിലും മിടുക്കിയാണ് മാൻവി. കുട്ടിക്കാലം മുതലേ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമുണ്ട് താരം. മോഹിനിയാട്ടം ആയിരുന്നു മാൻവിയുടേ മെയിൻ.

'പി. ജയചന്ദ്രൻ വീട്ടിൽ വിശ്രമത്തിൽ'; പ്രചരിക്കുന്നത് വ്യാജ വാർത്തകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത