വൻ ദുരന്തം ആയിരുന്നു ലൈഫ്, കിടക്കാൻ സ്ഥലമില്ല, വസ്ത്രമില്ല..; ജീവിതം പറഞ്ഞ് മായ കൃഷ്ണ

Published : Dec 10, 2023, 11:08 PM IST
വൻ ദുരന്തം ആയിരുന്നു ലൈഫ്, കിടക്കാൻ സ്ഥലമില്ല, വസ്ത്രമില്ല..; ജീവിതം പറഞ്ഞ് മായ കൃഷ്ണ

Synopsis

രചന നാരായണൻകുട്ടിയുടെ യൂണിഫോം ആണ് ഞാൻ ഇട്ടിരുന്നത്. ഇപ്പോഴാണ് അക്കാര്യം ചേച്ചിക്ക് അറിയാവുന്നത്. പുള്ളിക്കാരിക്ക് ഭയങ്കര സങ്കടം ആയെന്നും മായ. 

മിനി സ്ക്രീൻ പ്രക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മായാ കൃഷ്ണ. കോമഡി ഫെസ്റ്റിവൽ ആയിരുന്നു മായയ്ക്ക് അഭിനയത്തിലേക്കുള്ള വേദി ഒരുക്കിയത്. പരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മായ പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം കവരുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായയുടെ ടെലിവിഷനിലെ തുടക്കം. 

ഇപ്പോഴിതാ സീരിയൽ താരം സരിത ബാലകൃഷ്ണന്റെ യുട്യൂബ് ചാനലിന് വേണ്ടി മായ നൽകിയ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഞാൻ ഒരു ക്ലാസിക്കൽ ഡാൻസർ ആയിരുന്നു. സ്റ്റേജ് ഷോസിനുവേണ്ടി സിനിമാറ്റിക് ഡാൻസ് പഠിക്കാൻ ആലപ്പുഴയിൽ പോയി. അന്ന് അവിടുത്തെ മാസ്റ്റർ ആണ് പുതിയതായി തുടങ്ങുന്ന ഒരു ചാനലിൽ ഡാൻസിന്റെ റിയാലിറ്റി ഷോ വരും.

കോമഡി സ്കിറ്റുകളുടെ ഇടയിൽ ഡാൻസ് വരും, പരിപാടി തുടങ്ങുമ്പോൾ ഡാൻസ് വരും എന്നൊക്കെ പറഞ്ഞ് ഇതിനൊക്കെ നമ്മളെ ആവശ്യം ഉണ്ടാവും എന്ന് പറഞ്ഞിട്ടാണ് ഡാൻസ് പഠിപ്പിച്ചു കൊണ്ടുപോകുന്നത്. ഡാൻസുമായി മുന്നോട്ട് പോകുന്ന സമയത്താണ് ഒരു സ്കിറ്റിൽ നല്ല ഹൈറ്റും വെയിറ്റും ഉള്ള ഒരു കുട്ടി വേണമായിരുന്നു. അവർ വിളിച്ച ആർട്ടിസ്റ്റ് വന്നില്ല. ഡാൻസ് കുട്ടികളിൽ ഞാൻ മാത്രമായിരുന്നു നല്ല ഹൈറ്റും വെയിറ്റും ഉള്ള ആൾ. നസീർ സംക്രാന്തി ഇക്കയാണ് ആദ്യം ആയിട്ട് ലൈവിൽ ഒരു അവസരം തരുന്നത്. ഉർവശി ചേച്ചിയാണ് പറയുന്നത് അവൾ ചെയ്യുന്നുണ്ടല്ലോ അവളെ നിർത്താൻ അഭിനയത്തിലേക്ക് വന്നതിനെ കുറിച്ച് മായ പറയുന്നു.

"വൻ ദുരന്തം ആയിരുന്നു ലൈഫ്. എനിക്ക് ഓർമ വച്ച കാലം മുതൽ കാണുന്നത് അമ്മ വല്ലവരുടെയും വീട്ടിൽ പാത്രം കഴുകുന്നതാണ്. കിടക്കാൻ സ്ഥലമില്ലാതെ, വാടക കൊടുക്കാൻ സാധിക്കാതെ അങ്ങന കുറേ. നമ്മുടെ വസ്ത്രം വയ്ക്കാൻ പോലും ഒരു പെട്ടി ഉണ്ടായിരുന്നില്ല. ചാക്കിലാണ് അവയൊക്കെ ഇട്ടുവച്ചത്. അതും സ്വയം വാങ്ങിക്കുന്ന വസ്ത്രങ്ങളല്ല. അമ്മ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികളിട്ട ഡ്രെസാണ് എനിക്ക് കിട്ടുന്നത്. രചന നാരായണൻകുട്ടിയുടെ യൂണിഫോം ആണ് ഞാൻ ഇട്ടിരുന്നത്. ഇപ്പോഴാണ് അക്കാര്യം ചേച്ചിക്ക് അറിയാവുന്നത്. പുള്ളിക്കാരിക്ക് ഭയങ്കര സങ്കടം ആയി", എന്നും മായ പറയുന്നു. 

ഞാനാണ് ആളെ കണ്ടെത്തിയത്, പക്ഷേ..; വിവാഹമോചനത്തെ കുറിച്ച് സാധിക വേണുഗോപാല്‍

ഇപ്പോൾ സൂര്യയിൽ കനൽപൂവ് എന്ന സീരിയൽ ആണ് ചെയ്യുന്നത്. കുറച്ചു സീരിയസ് ആയ കഥാപാത്രമാണ്. 28 വയസായ ചെക്കന്റെ അമ്മയാണ് താനെന്നും മായ പറയുന്നു. എട്ടോളം സിനിമകളുടെയും ഭാഗമായിട്ടുണ്ട് മായ കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക