'ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്', കൊച്ചുമകൾക്കൊപ്പം താര കല്യാൺ

Published : Dec 10, 2023, 09:55 PM ISTUpdated : Dec 10, 2023, 09:58 PM IST
'ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്', കൊച്ചുമകൾക്കൊപ്പം താര കല്യാൺ

Synopsis

മകള്‍ സൗഭാഗ്യയും കൊച്ചുമകളും എന്തിനും അടുത്തുണ്ടെങ്കിലും വീട്ടില്‍ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് പലപ്പോഴും താര കല്യാണ്‍ ഇമോഷണലായിട്ടുണ്ട്.

ർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകർ ഏറെയാണ്. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര കല്യാണ്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്. സ്വന്തം യൂട്യൂബ് ചാനലുമായും സജീവമാണ് നടി. താര കല്യാണ്‍ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. നിരവധി പേരാണ് യൂട്യൂബിൽ താരയുടെ വീഡിയോകൾ പിന്തുടരുന്നത്.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താര പങ്കുവെക്കുന്ന പുതിയ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സൗഭാഗ്യയുടെ മകളെയും സൈക്കിളിൽ ഇരുത്തി കൊണ്ടുപോകുന്നതാണ് വീഡിയോ. ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. സുധപൂവിനെ ഞങ്ങൾക്ക് തന്നതിന് ദൈവത്തിന് നന്ദി എന്നാണ് വീഡിയോയ്‌ക്കൊപ്പം നടി കുറിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിന്റെ മുത്തശ്ശിയും താര കല്യാണിന്റെ അമ്മയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. അമ്മയുടെ മരണം നടന്ന് മണക്കൂറുകള്‍ക്കകം താര കല്യാണ്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താര കല്യാണിന്റെ പോസ്റ്റ്. 'ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി' എന്നാണ് താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

താര കല്യാണിന്റെ അച്ഛന്‍ കല്യാണകൃഷ്ണന്‍ നേരത്തെ മരണപ്പെട്ടതാണ്. ഭര്‍ത്താവ് രാജറാം 2017 ല്‍ ആണ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം തീര്‍ത്തും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകള്‍ സൗഭാഗ്യയും കൊച്ചുമകളും എന്തിനും അടുത്തുണ്ടെങ്കിലും വീട്ടില്‍ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് പലപ്പോഴും താര കല്യാണ്‍ ഇമോഷണലായിട്ടുണ്ട്. സുബ്ബലക്ഷ്മിയമ്മ ഷൂട്ടിങ് തിരക്കുകളൊക്കെയായി ചെന്നൈയിലായിരുന്നു താമസം. തനിക്കടുത്ത് വരുമ്പോഴുള്ള വിശേഷങ്ങള്‍ എല്ലാം താര കല്യാണ്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. അമ്മക്കിളി എന്നാണ് താര അമ്മയെ വിളിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക