​ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; ആളാകെ മാറിയല്ലോ എന്ന് ആരാധകർ

By Web TeamFirst Published Sep 22, 2022, 5:10 PM IST
Highlights

നീണ്ട ഇടവേളക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും മീര ജാസ്മിൻ നടത്തി.

ലയാളികളുടെ പ്രിയ താരമാണ് മീര ജാസ്മിൻ. ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായിരുന്ന മീര നിരവധി മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട ഇടവേളക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും മീര ജാസ്മിൻ നടത്തി. സിനിമയിലേക്കുള്ള തിരിച്ചുവരവിനൊപ്പം സോഷ്യൽ മീഡിയയിലും നടി സജീവമായിരിക്കുകയാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോ ഷൂട്ടുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 

​ഗ്ലാമറസ് ലുക്കിലാണ് മീര ചിത്രങ്ങളിൽ ഉള്ളത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ആളാകെ മാറിയല്ലോ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്. നിലവിൽ ദുബൈയിൽ ആണ് മീര ഇപ്പോൾ താമസിക്കുന്നത്. 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകൾ. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. 

"എന്‍റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്‍റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്‍റലിജന്‍റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌ അച്ചുവിന്‍റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ", എന്നാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മീര ജാസ്മിൻ മുൻപ് പറഞ്ഞത്. 

ആരവം സൃഷ്‍ടിച്ച് 'തുനിവ്', അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

click me!