സാരിയിൽ മലയാളി പെൺകൊടിയായി മീര ജാസ്മിൻ; ​'എന്തൊരു അഴക്' എന്ന് കമന്റുകൾ

Published : Jan 08, 2023, 10:11 AM ISTUpdated : Jan 08, 2023, 10:13 AM IST
സാരിയിൽ മലയാളി പെൺകൊടിയായി മീര ജാസ്മിൻ; ​'എന്തൊരു അഴക്' എന്ന് കമന്റുകൾ

Synopsis

സാരിയിൽ എന്തൊരു അഴകാണ് മീരയെ കാണാൻ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

ലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായിരുന്ന മീര നിരവധി മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട ഇടവേളക്ക് ശേഷം മകൾ എന്ന  ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും മീര ജാസ്മിൻ നടത്തി. സിനിമയിലേക്ക് തിരിച്ചെത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളിലും മീര സജീവമായി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുമുണ്ട്. ഈ അവസരത്തിൽ മീര പങ്കുവച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. 

സാരിയിൽ സുന്ദരിയായുള്ള ഫോട്ടോയാണ് മീര ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ കളർ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം. അതീവ സുന്ദരിയായിട്ടുള്ള മീരയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്. അരുൺ വൈഗയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. സാരിയിൽ എന്തൊരു അഴകാണ് മീരയെ കാണാൻ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകൾ. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഈ സിനിമ. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചത്. 

പ്രിയ നായികയുടെ തിരിച്ചുവരവ് മലയാളികളും ആഘോഷമാക്കിയിരുന്നു. "എന്‍റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്‍റലിജന്‍റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്", എന്നാണ് തിരിച്ചുവരവിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത്. 

പ്രവാസി ലോകവും കീഴടക്കി 'മാളികപ്പുറം'; അഭിനന്ദന പ്രവാഹം, കേക്ക് മുറിച്ച് ആരാധകരുടെ ആഘോഷം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക