'നമ്മള്‍ തന്നെ ഒരാളെ കണ്ടെത്തുന്നതാകും നല്ലത്, ഒളിച്ചോടണം എന്നല്ല': പ്രണയിക്കുന്നവരോട് അർജുനും സൗഭാഗ്യയും

Published : Jan 07, 2023, 09:24 PM ISTUpdated : Jan 07, 2023, 09:26 PM IST
'നമ്മള്‍ തന്നെ ഒരാളെ കണ്ടെത്തുന്നതാകും നല്ലത്, ഒളിച്ചോടണം എന്നല്ല': പ്രണയിക്കുന്നവരോട് അർജുനും സൗഭാഗ്യയും

Synopsis

എപ്പോഴും നമ്മള്‍ തന്നെ ഒരാളെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലതെന്ന് അര്‍ജുന്‍ പറയുന്നു.

രാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണുമൊക്കെ. അമ്മയുടെ ശിഷ്യന്‍ കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും പരസ്പരമുള്ള സ്നേഹം കൊണ്ടും പരസ്പരം തമാശകള്‍ പറഞ്ഞുമൊക്കെയാണ് ആരാധകരുടെ കയ്യടി നേടുന്നത്. ഇപ്പോഴിതാ ഇരുവരുടേയും അഭിമുഖവും ശ്രദ്ധ നേടുകയാണ്.

പ്രണയിക്കുന്നവര്‍ക്കുള്ള ഉപദേശം ചോദിച്ചപ്പോള്‍ ഓള്‍ ദ ബെസ്റ്റ് എന്നാണ് അര്‍ജുന്‍ പറഞ്ഞത്. എപ്പോഴും നമ്മള്‍ തന്നെ ഒരാളെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലതെന്ന് അര്‍ജുന്‍ പറയുന്നു. എന്നു കരുതി ഒളിച്ചോടണം എന്നല്ല.  എല്ലാവരേയും അറിയിച്ച ശേഷം മാത്രം മതി വിവാഹമെന്നും അര്‍ജുന്‍ പറയുന്നു. തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോള്‍ ഇനി അടുത്തത് അമ്മ നോക്കാം എന്ന് പറഞ്ഞുവെങ്കിലും വേണ്ട, ഞാന്‍ തന്നെ നോക്കിക്കോളാം എന്നാണ്  പറഞ്ഞതെന്നാണ് സൗഭാഗ്യ പറഞ്ഞത്.

തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോള്‍ എനിക്ക് മതിയായി ഇനി നിങ്ങള്‍ പറയുന്നയാളെ കെട്ടിക്കോളം എന്നാണ് വീട്ടുകാരോട് പറഞ്ഞതെന്നാണ് അര്‍ജുൻ പറയുന്നത്. സ്‌കൂളിലും കോളേജിലുമെല്ലാം ഒരു പ്രണയം തന്നെയായിരുന്നുവെന്നും താരം പറയുന്നുണ്ട്. പിന്നെയും പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും സെറ്റായില്ലെന്നും അര്‍ജുന്‍ പറയുന്നുണ്ട്.

'ദേവീ നീയേ ധനലക്ഷ്മീ നീയേ..'; ഭാവന സ്റ്റുഡിയോസിന്റെ 'തങ്കം' പാട്ടെത്തി

സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച കുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യക്ക് ജനിച്ച മകള്‍ക്കുമുണ്ട് ആരാധകര്‍. കുഞ്ഞ് സുദര്‍ശനയുടെ വിശേഷങ്ങളൊക്കെ കുടുംബം യുട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക