കമ്മിറ്റഡാണോ ? ചോദ്യങ്ങൾക്കെല്ലാം മെർഷീനയ്ക്ക് ഉത്തരങ്ങളുണ്ട്

Web Desk   | Asianet News
Published : Mar 29, 2020, 11:44 PM ISTUpdated : Mar 29, 2020, 11:51 PM IST
കമ്മിറ്റഡാണോ ? ചോദ്യങ്ങൾക്കെല്ലാം മെർഷീനയ്ക്ക് ഉത്തരങ്ങളുണ്ട്

Synopsis

മലയാളികളുടെ ഒരുകാലത്തെ പ്രിയതാരം രസ്‌നയുടെ അനിയത്തിയാണ് മെര്‍ഷീന. അനിയത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തെന്നുവേണം പറയാന്‍.

കുറച്ചുകാലമായി മലയാളികള്‍ സത്യ എന്ന പെണ്‍കുട്ടിക്കൊപ്പമാണ്. സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരയിലെ ശക്തമായ കഥാപാത്രമാണ് മെര്‍ഷീനാ നീനു കൈകാര്യം ചെയ്യുന്നത്.  സത്യ എന്നു പറഞ്ഞാലെ ഇപ്പോള്‍ ആളുകള്‍ നീനയെ അറിയു. മലയാളികളുടെ ഒരുകാലത്തെ പ്രിയതാരം രസ്‌നയുടെ അനിയത്തിയാണ് മെര്‍ഷീന. അനിയത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തെന്നുവേണം പറയാന്‍.

സോഷ്യല്‍ മീഡിയായില്‍ സജീവമായ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പബ്ലിക്ക് ക്വസ്റ്റ്യന്‍ ടൈമിലാണ് തന്റെ മനസ്സുതുറന്നത്. ഒരുപാടുപേരാണ് താരത്തിനോട് ചോദ്യങ്ങളുമായെത്തിയത്. അതില്‍ ആരാധകര്‍ പാഷന്‍ മുതല്‍ ഫോണ്‍ നമ്പര്‍ വരെ ചോദിച്ചെന്നതാണ് സത്യകഥ.താരം തിരുവനന്തപുരം കരുമം സ്വദേശിയാണ്.

സത്യ എന്ന പെണ്‍കുട്ടി അവസാനിപ്പിച്ചോ എന്ന ചോദ്യത്തിന്, ഇല്ലാ കൊറോണ കാരണം ഷൂട്ടിംഗ് നിര്‍ത്തി വച്ചേയുള്ളൂവെന്നാണ് താരം പറയുന്നത്. അടങ്ങിയൊതുങ്ങി വീട്ടിലിരുന്നോണം പുറത്തൊന്നും കാണരുത് എന്ന ആരാധകരുടെ അഭിപ്രായത്തിന്, ഞാനിവിടെ വീട്ടില്‍ സേഫായിട്ടാണ് ഇരിക്കുന്നതെന്നാണ് താരം പറയുന്നത്. 

സത്യ കമ്മിറ്റഡാണോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ വര്‍ക്കില്‍ കമ്മിറ്റഡാണെന്നാണ് പറയുന്നത്. അഭിനയിക്കാന്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് താനൊരു എയര്‍ ഹോസ്റ്റസാകുമായിരുന്നെന്നും താരം പറയുന്നുണ്ട്. ഇനിയിപ്പോ സിനിമയിലേക്കില്ലെ എന്ന ചോദ്യത്തിന് ദൈവത്തിനറിയാണെന്നാണ് താരം പറയുന്നത്.

പരമ്പരയില്‍ താരം ബൈക്കോടിക്കുന്ന രംഗങ്ങളൊക്കെ ആരാധകരെ പിടിച്ചിരുത്തുന്നുണ്ട്. എങ്ങനാണ് ബൈക്കോടിക്കാന്‍ പഠിച്ചതെന്നാണ് ചിലരൊക്കെ ചോദിക്കുന്നത്, എന്നാല്‍ എല്ലാം ടീം മെമ്പേഴ്‌സിന്റെ കാരുണ്യമെന്നാണ് താരം പറയുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍