ഇവൾ ചെയ്യുന്നത് ആരും ചെയ്യാത്ത കാര്യം, ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ; ലക്ഷ്മിയെ കുറിച്ച് മോളി കണ്ണമാലി

Published : Mar 12, 2024, 03:35 PM IST
ഇവൾ ചെയ്യുന്നത് ആരും ചെയ്യാത്ത കാര്യം, ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ; ലക്ഷ്മിയെ കുറിച്ച് മോളി കണ്ണമാലി

Synopsis

തനിക്ക് വളരെ നന്ദിയും കടപ്പാടും ആണ് ലക്ഷ്മിയോടെന്നും മോളി പറയുന്നുണ്ട്. 

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ നടി മോളി കണ്ണമാലിയെ കാണാൻ എത്തിയ ലക്ഷ്മിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോളി ചേച്ചിയുടെ വീട്ടിലെത്തി മക്കളെയും കൊച്ചു മക്കളെയും എല്ലാം കാണുന്നുണ്ട് ലക്ഷ്മി. "എനിക്ക് ഇവളെ കുറിച്ച് കുറെ കാര്യം പറയാനുണ്ട്. ഇവൾ നല്ലൊരു മനസിന്റെ ഉടമയാണ്. അത് ഞാൻ എവിടെയും പറയും. ആ കുടുംബത്തിൽ പോകുകയും അവർക്ക് വേണ്ടി ഇന്നും ഒരുപാട് സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ച്. നല്ലൊരു മനസിന്റെ ഉടമയാണ് ഈ കുഞ്ഞ്, അത് എനിക്ക് അറിയാം. ദൈവം ഈ കുഞ്ഞിന് നല്ല ആയുസ്സ് കൊടുക്കട്ടെ എനിക്ക് അത്രയുമേ പ്രാർത്ഥിക്കാനുള്ളു. ഒരു മനുഷ്യനും ചെയ്യാത്ത പല കാര്യങ്ങളും സുധിയുടെ കുടുംബത്തിന് വേണ്ടി ഇവൾ ചെയ്തു കൊടുക്കുന്നുണ്ട്.

'കെട്ടവനിക്ക് റൊമ്പ കെട്ടവൻ', ബിബിയിൽ മാസ് ഡയലോ​ഗടിച്ച് റോക്കി, കാത്തിരുന്ന് കാണാൻ മോഹൻലാലും !

എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ ഒക്കെ ഇതുപോലെ വീഡിയോ ഒക്കെ കണ്ടിട്ട് എന്നോട് വന്നു പറയും. സത്യം പറഞ്ഞാൽ എനിക്ക് കണ്ണ് നിറഞ്ഞു പോകും. ലക്ഷ്മി അവരെ ഒക്കെ സഹായിക്കുന്നത് കാണുമ്പോൾ സങ്കടവും സന്തോഷവും തോന്നും. മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ ആണ് ചിന്നു ചെയ്യുന്നത്. ദൈവം അവൾക്ക് എന്നും ഇതുപോലെ നന്മ ചെയ്യാൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്നാണ് എനിക്ക് പ്രാര്ഥിക്കാനുള്ളത്. എനിക്ക് വളരെ നന്ദിയും കടപ്പാടും ആണ് ലക്ഷ്മിയോട്" എന്നാണ് മോളി കണ്ണമാലി പറഞ്ഞത്. മോളി കണ്ണമാലിയുടെ കൊച്ചു മക്കളും ലക്ഷ്മിയുടെ വീഡിയോയ്ക്ക് അഭിപ്രായങ്ങൾ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത