സംഗീതത്തിലും പയറ്റിനോക്കി പാർവതി അയ്യപ്പദാസ്, ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകർ

Published : Mar 11, 2024, 11:41 PM IST
സംഗീതത്തിലും പയറ്റിനോക്കി പാർവതി അയ്യപ്പദാസ്, ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകർ

Synopsis

ടിക് ടോക് വീഡിയോകളിലൂടെയാണ് പാർവതി ആദ്യമായി ശ്രദ്ധനേടുന്നത്

വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് പാർവതി അയ്യപ്പദാസ്. സൂപ്പർ ശരണ്യ എന്ന സിനിമയിൽ ഒരു ശ്രദ്ധേയ വേഷത്തിലും പാർവതി അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുടുംബ പ്രേക്ഷകർക്ക് പാർവതി കൂടുതൽ പരിചിതയാകുന്നത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ്. ഉപ്പും മുളകും പരമ്പരയിലെ ഏറ്റവും പുതിയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത് പാർവതി അയ്യപ്പദാസാണ്. പാറമട വീട്ടിലെ പുതിയ മരുമകളായാണ് പരമ്പരയില്‍ പാർവതി എത്തുന്നത്. മുടിയന്റെ ഭാര്യ ദിയയുടെ വേഷമാണ് പാർവതി അവതരിപ്പിക്കുന്നത്. 

ടിക് ടോക് വീഡിയോകളിലൂടെയാണ് പാർവതി ആദ്യമായി ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകർ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. അഭിനേത്രി എന്നതിന് പുറമെ അടിപൊളി ഒരു ഗായിക കൂടിയാണ് താൻ എന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുകയാണ് പാർവതി. പകിട എന്ന ചിത്രത്തിലെ ഒരു ഗാനമാണ് അതിമനോഹരമായി നടി ആലപിക്കുന്നത്. പാട്ട് ഗംഭാരമാണെന്നാണ് ആരാധകരുടെയും അഭിപ്രായം.

 

പത്തനംതിട്ടയിൽ കോന്നി ആണ് പാർവതിയുടെ സ്വദേശം. അമ്മ സർക്കാർ ഉദ്യോഗസ്ഥ ആയതുകൊണ്ട് തന്നെ മകളും അങ്ങനെ തന്നെ ആവണം എന്നായിരുന്നു പാർവതിയുടെ അമ്മയ്ക്ക്. കല സംബന്ധമായ എന്തെങ്കിലും കാര്യങ്ങളേ തനിക്ക് കഴിയൂ എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഓടി വന്ന ആളാണ് താനെന്നും പാർവതി പറയുന്നുണ്ട്. ഇപ്പോഴും അമ്മയ്ക്ക് തന്നെ ഗവണ്മെന്റ് ജോലിയിൽ കാണണം എന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.

ALSO READ : സര്‍പ്രൈസ്! ബിഗ് ബോസ് സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത