ഇനി 'മൃദ്വ' ജീവിതത്തിലേക്ക്; ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി മൃദുല

Published : Jul 07, 2021, 03:43 PM IST
ഇനി 'മൃദ്വ' ജീവിതത്തിലേക്ക്; ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി മൃദുല

Synopsis

ഇപ്പോഴിതാ വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ ആരാധകർക്ക് മുമ്പിൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് മൃദുല.

ഒരു വർഷത്തോളമായി രണ്ട് ടെലിവിഷൻ  താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്  ആരാധകർ. ഇപ്പോഴിതാ വൈകാതെ വിവാഹം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും. മറ്റാരുമല്ല, നടി മൃദുല വിജയും നടൻ  യുവ കൃഷ്‍ണയുമാണ് കഥാപാത്രങ്ങൾ. ഈ മാസമാണ് ഇരുവരും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 


നേരത്തെ വിവാഹനിശ്ചയ സമയത്തെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ഇരുവരും പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു വിവാഹനിശ്ചയം.  നിശ്ചയം കഴിഞ്ഞതിനു പിന്നാലെ  ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇരുവരുടെയും ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നു ലഭിച്ചത്.


ഇപ്പോഴിതാ വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ ആരാധകർക്ക് മുമ്പിൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് മൃദുല. അവിവാഹിതയായ തന്റെ അവസാന സീരിയൽ ഷൂട്ട് ദിനമെന്നാണ് വീഡിയോയിൽ മൃദുല പറയുന്നത്. സെറ്റിൽ നിന്ന് എല്ലാവരോടും യാത്രപറഞ്ഞ് പോവുകയാണെന്നും, എല്ലാവർക്കും നല്ല വിഷമം ഉണ്ടെന്നും തമാശ രൂപത്തിൽ താരം പറയുന്നു. സെറ്റിലെ സഹ പ്രവർത്തകർ മൃദുലയെ കളിയാക്കുന്നതും വീഡിയോയിൽ കാണാം.


ജൂലൈ എട്ടിനാണ് ഇരുവരുടെയും വിവാഹം. നേരത്തെ ഇരുവരും വിവാഹ തീയതി സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിന് താൽക്കാലിക ബ്രേക്ക് നൽകിയിരിക്കുകയാണ് മൃദുല. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് നേരത്തെ മൃദുല പറഞ്ഞിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അതെന്റെ കടമ, നല്ല പുരുഷന്മാരുമുണ്ട്; കൊല്ലത്ത് രാത്രി സംഭവിച്ചത് പറഞ്ഞ് റെന ഫാത്തിമ
'ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ ഒന്നിക്കും'; സന്തോഷ വാര്‍ത്ത പങ്കിട്ട് ഭാഗ്യലക്ഷ്മി