Mridula Vijay : വലിയ വിശേഷം ആരാധകർ പറഞ്ഞറിഞ്ഞു, കണ്ണും മനസും നിറഞ്ഞ് മൃദുല

Published : Dec 08, 2021, 11:40 PM IST
Mridula Vijay : വലിയ വിശേഷം ആരാധകർ പറഞ്ഞറിഞ്ഞു, കണ്ണും മനസും നിറഞ്ഞ് മൃദുല

Synopsis

മലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (mridula vijay). ഭാര്യ എന്ന പരമ്പരയിലെ (serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. 

ലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (mridula vijay). ഭാര്യ എന്ന പരമ്പരയിലെ (serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. ചില സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവളായത്. ഭാര്യക്കുശേഷം വിവിധ പ്രൊജക്ടുകളുമായി തിരക്കിലാണ്  മൃദുല. പിന്നീട് മറ്റൊരു സീരിയൽ താരം യുവ കൃഷ്ണയുമായുള്ള(Yuva Krishna) വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തുകൊണ്ടിരുന്നു. 

ഇപ്പോഴിതാ തന്റെ വലിയൊരു സന്തോഷം ആരാധകരാൽ തന്നെ അറിഞ്ഞ്, അതിന് നന്ദി പറയാൻ എത്തിയിരിക്കുകായാണ് മൃദുല. സിനിമാ- സീരിയൽ രംഗത്ത് പത്ത് വർഷമായതിന്റെ സന്തോഷമാണ് മൃദുല ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള സീരിയൽ താരങ്ങളിൽ ഒരാളായ മൃദുല  ആരാധകരുടെ സ്നേഹത്തോട് വൈകാരികമായാണ് പ്രതികരിച്ചത്. 

ഞാന്‍ അഭിനയ രംഗത്ത് വന്നിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും പോസ്റ്റുമൊക്കെ കണ്ടിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയിലുമായി പത്ത് വര്‍ഷമായി. ഒത്തിരി സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും  നിറഞ്ഞുവെന്നും മൃദുല  പറയുന്നു.

ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ തുടക്കം മുതൽ അഭിനയിച്ച ഭാഗങ്ങൾ കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് നിങ്ങൾ ഇട്ടിരുന്നു. ഈ വീഡിയോയെങ്കിലും ഇട്ടില്ലെങ്കിൽ അത് കുറഞ്ഞുപോകും എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് എത്തിയത്.  എന്റെ ഓരോ ഫാന്‍സ് പേജും  മെന്‍ഷന്‍ ചെയ്തത് ഞാന്‍ നോക്കുകയായിരുന്നു. പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു. 

ഞാന്‍ റിപ്ലേ പോലും ചെയ്യാത്ത ഒരുപാട് ഫാന്‍സ് പേജുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം. എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങള്‍ ഓരോന്നും ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോര്‍ട്ട് നല്‍കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോ ഞാൻ ഭയങ്കരമായി ഹാപ്പിയായി.  നന്ദിയല്ലാതെ എനിക്കൊന്നും പറയാനില്ല. എവിടെ പോയാലും, എല്ലാവരും പറയുന്നത് വലിയ ഫാൻ ഫോളോവേഴ്സ് ആണല്ലോ മൃദുലയ്ക്ക് എന്ന് പറയാറുണ്ട്. അതിന് കാരണം നിങ്ങളാണ്. എല്ലാവരും ഇനിയും കൂടെയുണ്ടാകണം, ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി- മൃദുല പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന മൃദുല  2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയിക്കുന്നത്. പിന്നീട് കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായ്, തുമ്പപ്പൂ എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത