ഇനി 'മുല്ലപ്പൂ'വിലെ വീണ; പുതിയ കഥാപാത്രത്തെക്കുറിച്ച് മൃദുല വിജയ്

Published : Oct 21, 2021, 09:18 PM IST
ഇനി 'മുല്ലപ്പൂ'വിലെ വീണ; പുതിയ കഥാപാത്രത്തെക്കുറിച്ച് മൃദുല വിജയ്

Synopsis

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നായിരുന്നു പൂക്കാലം വരവായി. അടുത്തിടെയാണ് പരമ്പര അവസാനിക്കുകയാണെന്ന്  അറിയിച്ച് നടി മൃദുല വിജയ് എത്തിയത്. 

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നായിരുന്നു പൂക്കാലം വരവായി. അടുത്തിടെയാണ് പരമ്പര അവസാനിക്കുകയാണെന്ന് അറിയിച്ച് നടി മൃദുല വിജയ് എത്തിയത്. ഇത് സീരിയലിന്‍റെ ക്ലൈമാക്സ് എപ്പിസോഡാണ് എന്നായിരുന്നു മൃദുല പറഞ്ഞത്. വൈകാതെ പുതിയൊരു വേഷത്തിലെത്താമെന്നും മൃദുല പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്‍റെ പുതിയ പരമ്പരയുടെ വിശേഷം പങ്കുവച്ചിരിക്കുകയാണ് മൃദുല. മുല്ലപ്പൂ എന്ന പരമ്പരയിലാണ് മൃദുല പുതുതായി വേഷമിടുന്നത്. വീണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പുതിയ പരമ്പരയിലേക്ക് കടക്കുന്ന ആവേശത്തിലാണ് താരമിപ്പോൾ. പരമ്പരയിലെ വേഷത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെ കുറിച്ചും ഇ- ടൈംസ് ടിവിയോട് മൃദുല മനസ് തുറന്നു.

കാഴ്ചയിലെ സൌന്ദര്യമോ അത്തരത്തിൽ മറ്റെന്തെങ്കിലുമോ വകവയ്ക്കാതെ ജീവിത ലക്ഷ്യങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്ന പെൺകുട്ടിയാണ് പുതിയ കഥാപാത്രമായ വീണയെന്ന് മൃദുല പറയുന്നു. സാധാരണ വേഷങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഈ വേഷം. മേക്കപ്പ് ഇടാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരു സാധാരണ പെൺകുട്ടിയായി അഭിനയിക്കുക എന്നത് പുതുമയും തനിമയും ഉള്ളതാണ്. അത് ഭയങ്കര ആകാംക്ഷയുള്ളതാണെന്നും താരം പറയുന്നു.

ഇത് എന്‍റെ അഞ്ചാമത്തെ സീരിയലാണ്. ഇതുവരെ ലഭിച്ച  വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഈ വേഷം. വീണ ഒരു കരുത്തുറ്റ സ്ത്രീയാണ്. അവളുടെ ലക്ഷ്യങ്ങളാണ് അവൾക്ക് വലുത്. ആ കഥാപാത്രമായി മാറുമ്പോൾ ഉള്ള പ്രത്യേകത അവൾ വളരെ റിയലസ്റ്റിക് കഥാപാത്രമാണ് എന്നതാണ്. മധ്യവർഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് തുമ്പപ്പൂ പറയുന്നതെന്നും മൃദുല പറഞ്ഞു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത