'ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്‌ക്കോട്ടേ, വേണ്ടെന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തിത്തരും'; സിതാരയുടെ ആശംസ

Web Desk   | Asianet News
Published : Jun 21, 2020, 05:33 PM IST
'ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്‌ക്കോട്ടേ, വേണ്ടെന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തിത്തരും'; സിതാരയുടെ ആശംസ

Synopsis

മനോഹരമായ കുറിപ്പാണ് അമ്മയുടെ പിറന്നാളിന് സിത്താര എഴുതിയിരിക്കുന്നത്. അമ്മയും അച്ഛനും ഒന്നിച്ചുള്ള ഫോട്ടോയും സിത്താര പങ്കുവച്ചിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന മലയാളിയുടെ സ്വന്തം പാട്ടുകാരിയാണ് സിതാര കൃഷ്ണകുമാര്‍. തന്റെതായ ശൈലിയിലാക്കി പാട്ടുകള്‍ പാടുന്ന സിതാരയുടെ ശബ്ദം ഒരിക്കലെങ്കിലും വാട്‌സാപ്പ് സ്റ്റാറ്റസാക്കാത്തവരായി ആരുമുണ്ടാകില്ല. സോഷ്യല്‍മീഡിയയില്‍ സജീവമായ സിത്താര പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും, കുറിപ്പുകളുമെല്ലാം നിമിഷങ്ങള്‍കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിത്താര വെറുമൊരു പാട്ടുകാരി മാത്രമല്ല നല്ല എഴുത്തുകാരി കൂടിയാണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയാറുള്ളത്. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച അമ്മയുടെ പിറന്നാള്‍ ആശംസകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മനോഹരമായ കുറിപ്പാണ് അമ്മയുടെ പിറന്നാളിന് സിത്താര എഴുതിയിരിക്കുന്നത്. അമ്മയും അച്ഛനും ഒന്നിച്ചുള്ള ഫോട്ടോയും സിത്താര പങ്കുവച്ചിട്ടുണ്ട്. അഭയ് ഹിരണ്‍മയി, രഞ്ജിനി ജോസ് തുടങ്ങി ഒരുപാട് ആളുകളാണ് താരത്തിന്റെ പോസ്റ്റിന് ആശംസകളുമായെത്തിയിരിക്കുന്നത്.

കുറിപ്പിങ്ങനെ - 


എന്താ ഇപ്പോ പറയുക, എത്ര പറഞ്ഞാലും കുറഞ്ഞു പോവൂലോ അമ്മേ ! അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്, ചിരിച്ചു മറിഞ്ഞു നടക്കുന്നത്.. നിറച്ചും ഉമ്മ.. അമ്മക്കുട്ടിക്ക് ഒരായിരം പിറന്നാളാശംസകള്‍.
എന്നെ നോക്കണ തിരക്കിനിടയില്‍ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തിത്തരും.... ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്‌ക്കോട്ടേ 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍