'ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു'; മഞ്ജുവിന്റെ ബൈക്ക് റൈഡ് കണ്ട് നവ്യ

Published : Jun 13, 2023, 09:54 AM ISTUpdated : Jun 13, 2023, 10:03 AM IST
'ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു'; മഞ്ജുവിന്റെ ബൈക്ക് റൈഡ് കണ്ട് നവ്യ

Synopsis

അടുത്തിടെ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരുടെ നിരയിൽ മുൻപന്തിയിലാണ് മ‍ഞ്ജു വാര്യരുടെ സ്ഥാനം. കാലങ്ങളായുള്ള താരത്തിന്റെ സിനിമാ ജീവിതത്തിന് സപ്പോർട്ടും പ്രോത്സാഹനവും നൽകി പ്രേക്ഷകർ ഒപ്പം നിൽക്കുന്നത് തന്നെ അതിന് തെളിവാണ്. ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരിയിലേക്ക് തിരി‍ച്ചെത്തിയ മഞ്ജു തമിഴ് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

അടുത്തിടെ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് റൈഡിന്റെ ഏതാനും ചിത്രങ്ങൾ താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞുള്ള ഫോട്ടോ പങ്കുവച്ച്  ‘You got this, girl!’ എന്നാണ് മഞ്ജു കുറിച്ചിരുന്നത്. 

ഈ ചിത്രങ്ങൾക്ക് നടി നവ്യ നായർ നൽകിയ കമന്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. മഞ്ജു വാര്യർ ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, “സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. തങ്ങൾക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 

അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസിന്‍റെ വില 28 ലക്ഷം രൂപയാണ്. . രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍. അടുത്തിടെ നടന്‍ അജിത്തിനൊപ്പം മഞ്ജു വാര്യര്‍ ലെഡാക്കില്‍ ബൈക്കില്‍ പോയിരുന്നു. തുനിവ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിന് വേണ്ടിയായിരുന്നു ഇത്. അന്ന് അജിത്ത് ഓടിച്ചിരുന്ന ബൈക്കിന്‍റെ  അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് മഞ്ജുവും സ്വന്തമാക്കുക ആയിരുന്നു. 

അജിത്തിന്‍റെ തുനിവ് ആണ് മഞ്ജുവാര്യരുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് സിനിമ. ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. വെള്ളരിപ്പട്ടണം എന്ന ചിത്രമാണ് മലയാളത്തില്‍ മഞ്ജുവിന്‍റേതായി റിലീസ് ചെയ്തത്. 

ബാപ്പയുടെ വഴിയെ മകളും; എ ആർ റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധാനത്തിലേക്ക്

ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള അഭിമുഖം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത