'അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നം യാഥാര്‍ത്ഥ്യമായി അമ്മേ..'; ആ​ഗ്രഹങ്ങൾ നിറവേറ്റി സാ​ഗർ, കയ്യടി

Published : Jun 12, 2023, 07:36 AM IST
'അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നം യാഥാര്‍ത്ഥ്യമായി അമ്മേ..'; ആ​ഗ്രഹങ്ങൾ നിറവേറ്റി സാ​ഗർ, കയ്യടി

Synopsis

തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാ​ഗർ പറഞ്ഞിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സാ​ഗർ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലൂടെ ആണ് സാ​ഗർ പ്രേക്ഷക മനസിൽ ഇടംനേടുന്നത്. ശേഷം സിനിമയിലും സാ​ഗർ കസറി. ഒടുവിൽ ബി​ഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് കൂടുതൽ പേരും സാ​ഗറിനെ അറിയാൻ തുടങ്ങിയത്. അമ്മയുടെ ആ​ഗ്രഹത്തിന് വേണ്ടി ബി​ഗ് ബോസിൽ എത്തിയ സാ​ഗറിന് പക്ഷേ പാതിവഴിയിൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. അറുപതോളം ദിവസങ്ങൾ പൂർത്തിയാക്കിയാണ് സാ​ഗറിൽ ബിബി ഹൗസിന്റെ പടിയിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാ​ഗർ. 

തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാ​ഗർ പറഞ്ഞിരുന്നു. ആ ആ​ഗ്രഹം ആണ് ഇപ്പോൾ സാ​ഗർ നിറവേറ്റിയിരിക്കുന്നത്. 

‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ. . ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന്‌ കൂടെ നിന്നവര്‍ക്കു എല്ലാം .ഇന്ന്‌ ജൂണ്‍ 11 അമ്മ പോയിട്ട്‌ 3 വര്‍ഷം ആയി. ഇന്ന്‌ ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക്‌ ഒരു നല്ല വീട്‌ വെച്ചുകൊടുക്കാന്‍ പറ്റി. ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത്‌ അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗർ വീഡിയോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സാ​ഗറിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

'എനിക്ക് ഇവിടെന്ന് ഇറങ്ങണം'; മോഹൻലാലിനോട് ആവശ്യമുന്നയിച്ച് മിഥുൻ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത