ടേസ്റ്റിയാ..; ആക്രാന്തത്തോടെ മഞ്ഞ് വാരി തിന്ന് നവ്യ നായർ ! 'കുട്ടിക്ക് ഒന്നൂല്യ..' എന്ന് ആരാധകർ

Published : Mar 05, 2026, 07:05 PM IST
navya nair

Synopsis

നടി നവ്യ നായർ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിൻ്റെ വീഡിയോ ശ്രദ്ധ നേടുന്നു. കുട്ടികളെപ്പോലെ കളിക്കുകയും മഞ്ഞ് രുചിച്ചുനോക്കുകയും ചെയ്യുന്ന നവ്യയെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ബാലമണി എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയുടെ നായികനിരയിലേക്ക് എത്തിയ താരം ഇതിനകം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. നിലവിൽ സിനിമാഭിനയവും റിയാലിറ്റി ഷോയിൽ ജഡ്ജായും നിറഞ്ഞു നിൽക്കുന്ന നവ്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ രസകരമായി വിശേഷങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. നിലവിൽ സുഹൃത്തുക്കളുമായി അവധിക്കാലം ആഘോഷിക്കുകയാണ് നവ്യ. ഇവിടെ നിന്നുമുള്ളൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മഞ്ഞിൽ കുട്ടികളേ പോലെ കളിക്കുന്ന നവ്യ നായരെയാണ് വീഡിയോയിൽ കാണാനാവുക. ഒപ്പം മഞ്ഞ് വാരി കഴിക്കുകയും നല്ല ടേസ്റ്റാണെന്ന് പറയുന്നുമുണ്ട് നവ്യ. "മാനസിക രോഗത്തിന്‍റെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും മാരകമായ വെര്‍ഷന്‍ ഇതാദ്യ", എന്ന സുഹൃത്തിന്റെ കമന്റോടെയാണ് നവ്യയെ വീഡിയിയിൽ കാണിക്കുന്നത്. ഏറെ കൗതുകത്തോടും സന്തോഷത്തോടും നവ്യ മഞ്ഞിൽ കളിക്കുന്നത് കാണാം. ഒപ്പം ട്രോൾ ഡയലോ​ഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പം ചെറു കുറുപ്പും നവ്യ പങ്കുവച്ചിട്ടുണ്ട്.

"പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനെന്റെ കരിയർ തുടങ്ങുന്നത്. എന്നാൽ വളരെ ചെറിയ പ്രായത്തിൽ ഞാൻ പ്രൊഫഷണലിസത്തിൻ്റെ ലോകത്തേക്ക് ചുവടുവച്ചു. ആ യാത്ര ഇന്നും തുടരുന്നു. ചില സമയങ്ങളിൽ, എനിക്ക് കുറച്ച് ശാന്തമായ നിമിഷങ്ങൾ ലഭിക്കുമ്പോൾ, ഒരു നടിയായി ആരും എന്നെ നോക്കാത്തപ്പോൾ, എൻ്റെ ഉള്ളിലെ കുട്ടിയെ ഞാൻ വീണ്ടും കണ്ടെത്താറുണ്ട്. ശരിക്കും ഞാൻ വിലമതിക്കുന്ന നിമിഷങ്ങളാണത്. ചെറിയ കാര്യങ്ങളായാലും എന്റേതായ രീതിയിൽ ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഒരിക്കൽ എനിക്ക് നഷ്‌ടമായ കാര്യങ്ങൾ. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കൂ. മറ്റുള്ളവർ എന്ത് പറയും അല്ലെങ്കിൽ അവർ നിങ്ങളെ എങ്ങനെ കാണും എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കേണ്ട. നിങ്ങൾ ആരെയും വേദനിപ്പിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ചെറിയ കാര്യങ്ങൾ ചെയ്യുക. നിങ്ങളുടെ സന്തോഷം കാത്തുസൂക്ഷിക്കൂ. നിങ്ങളുടെ ഉള്ളിലെ കുട്ടിയെ പരിപോഷിപ്പിക്കൂ. അവിടെയാണ് യഥാർത്ഥ സന്തോഷം ജീവിക്കുന്നത്", എന്നാണ് നവ്യ കുറിച്ചത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകൾ വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

'ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..ഒറ്റയ്ക്ക് ജീവിച്ച് മടുത്തു'; തുറന്നു പറഞ്ഞ് രേണു സുധി
ഭീമനായി മോഹൻലാൽ, ഭീഷ്മരായി മമ്മൂട്ടി, രണ്ടാളേയും സൈഡാക്കി ശകുനി; ഇത് മലയാളത്തിന്റെ മഹാഭാരതം