എന്തിനാണ് ഇങ്ങനെ ദുഷിപ്പ് പറയുന്നത്? അധിക്ഷേപിച്ചയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നവ്യ

Published : Sep 28, 2022, 11:15 AM ISTUpdated : Sep 28, 2022, 11:25 AM IST
എന്തിനാണ് ഇങ്ങനെ ദുഷിപ്പ് പറയുന്നത്? അധിക്ഷേപിച്ചയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നവ്യ

Synopsis

സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. ബാലമണിയായി വെള്ളിത്തിരയിൽ എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത നടിയായി മാറി. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ​ഗംഭീര തിരിച്ചുവരവും നടത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ തന്റെ പുതിയൊരു പോസ്റ്റിന് വന്ന അധിക്ഷേപ കമന്റിന് നവ്യ കൊടുത്ത മറുപടിയാണ് ശ്രദ്ധനേടുന്നത്. 

‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍. ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ നവ്യ മറുപടിയുമായി രം​ഗത്തെത്തി. ‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്. ലൈഫ് ഒന്നെയൊള്ളൂ. ഹാപ്പിയായി ഇരിക്കൂ, എന്തിന ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നായിരുന്നു നവ്യയുടെ മറുപടി. നിരവധി പേരാണ് നവ്യയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

നവ്യയുടെ ശക്തമായ കഥാപാത്രമായിരുന്നു ഒരുത്തീയിലേത്. കഥാപാത്രത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ അഭിനയിച്ച് ഫലിപ്പിക്കാൻ നടിക്ക് സാധിച്ചിരുന്നു. വി കെ പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്തത്. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തില്‍ എത്തി. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 

മലപ്പുറത്തുകാരൻ‌ 'മൂസ' ആയി സുരേഷ് ​ഗോപി; 'മേ ഹും മൂസ' ബുക്കിം​ഗ് ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക