'പിണക്കം ഓൺ സ്ക്രീനിൽ മാത്രം'; കിടിലൻ ഡാൻസുമായി കുടുംബവിളക്കിലെ 'വേദികയും സിദ്ധുവും'

Published : Oct 14, 2021, 08:02 PM IST
'പിണക്കം ഓൺ സ്ക്രീനിൽ മാത്രം'; കിടിലൻ ഡാൻസുമായി കുടുംബവിളക്കിലെ 'വേദികയും സിദ്ധുവും'

Synopsis

കെകെ മേനോനും ശരണ്യയും ജനപ്രിയ പരമ്പരയായ 'കുടുംബവിളക്കിലാണ്' ദമ്പതികളായി അഭിനയിക്കുന്നത്

'കുടുംബവിളക്ക്' പരമ്പരയില്‍ 'സിദ്ധാർത്ഥും' 'വേദിക'യും തമ്മിലുള്ള ബന്ധം ഉലയുകയാണെങ്കിലും അഭിനേതാക്കളായ കെ കെ മേനോനും (Krishnakumar Menon)  ശരണ്യയും (Saranya Anand) ഓഫ് സ്‌ക്രീനിൽ നല്ല കെമിസ്ട്രിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏഷ്യാനെറ്റിന്‍റെ  പുതിയ വൈറൽ വീഡിയോ ആണ് അതിനു കാരണം. 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന  കോമഡി സ്റ്റാർസിൽ അതിഥികളായി എത്തിയപ്പോഴുള്ള ഇരുവരുടെയും വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. പരമ്പരയിൽ എതിർ ചേരിയിലായ ഇരുവരും എപ്പിസോഡിൽ, നിത്യഹരിത മലയാളം ഡാൻസ് നമ്പറുമായാണ് എത്തുന്നത്. നർത്തകി കൂടിയായ ശരണ്യയുടെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് വീഡിയോ ശ്രദ്ധേയമാക്കുന്നത്.

കെകെ മേനോനും ശരണ്യയും  ജനപ്രിയ പരമ്പരയായ 'കുടുംബവിളക്കിലാണ്' ദമ്പതികളായി അഭിനയിക്കുന്നത്. ഇരുവരുടെയും ദാമ്പത്യം മോശം  അവസ്ഥയിലൂടെ കടന്നുപോകുന്നതാണ് പരമ്പരയുടെ പുതിയ  കഥാഗതി. മീര വാസുദേവാണ് പരമ്പരയിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.

മറുവശത്ത്, ജനപ്രിയ കോമഡി റിയാലിറ്റി ഷോ 'കോമഡി സ്റ്റാർസ്' അടുത്തിടെയാണ് മൂന്നാം സീസൺ ആരംഭിച്ചത്. നടി റായ് ലക്ഷ്മി അതിഥിയായി എത്തി ഒപ്പം നിരവധി താരങ്ങളുടെ പ്രകടനങ്ങളും മൂന്നാം സീസണിൽ ഉണ്ടായിരുന്നു. മീര നായർ ആതിഥേയത്വം വഹിക്കുന്ന ഷോയിൽ നടന്മാരായ മുകേഷ്, ടിനി ടോം, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ഈ സീസണിൽ വിധികർത്താക്കളായി ഉണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍