കോഫി വിത്ത്‌ എമി; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സീരിയൽ താരം വരദ

Published : Oct 14, 2022, 10:41 PM IST
കോഫി വിത്ത്‌ എമി; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സീരിയൽ താരം വരദ

Synopsis

ചുവപ്പ് കുർത്തിയിൽ മേക്കപ്പോ മേക് ഓവറോ ഒന്നുമില്ലാതെ വളരെ സാധാരണ ലുക്കിലാണ് താരം.

ലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. 'അമല' പരമ്പരയില്‍, ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹത്തിലേക്കെത്തിയതും. വരദയോട് ഒരു പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന മലയാളികൾ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ഏറെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. കുക്കിങ് വീഡിയോകളും യാത്രകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി വരദ പങ്കുവെക്കാറുണ്ട്. ഈ അവസരത്തിൽ നടി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

ചുവപ്പ് കുർത്തിയിൽ മേക്കപ്പോ മേക് ഓവറോ ഒന്നുമില്ലാതെ വളരെ സാധാരണ ലുക്കിലാണ് താരം. ഇത് തന്നെയാണ് പ്രേക്ഷക സ്വീകാര്യത കൂടാനുള്ള കാരണവും. 'നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ അതിനെ മാറ്റുക, മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുക' എന്നാണ് ചിത്രങ്ങൾക്കൊപ്പം വരദ കുറിച്ചത്. കോഫി വിത്ത്‌ എമി എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്.

നേരത്തെ ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ജിഷിനും വരദയും വേര്‍പിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. എന്നാൽ ഇതിനെല്ലാം ശക്തമായ മറുപടിയാണ് താര ദമ്പതികൾ നൽകിയത്. ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്, എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്നാണ് വരദ ഇവയ്ക്ക് മറുപടി നൽകിയത്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ് എന്നായിരുന്നു ജിഷിന്റെ പ്രതികരണം.

ഇളം പിങ്ക് നിറത്തിൽ സുന്ദരിയായി ദിൽഷ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

എമി മോൾ മോഹൻ എന്നാണ് വരദയുടെ യഥാർത്ഥ പേര്. അഭിനയം ആരംഭിച്ചപ്പോൾ ഇത് വരദ എന്ന് മാറ്റുകയായിരുന്നു. പഠനകാലത്ത് മോഡലിംഗ് രംഗത്തേക്ക് കടക്കുകയും പിന്നീട് പരസ്യങ്ങളിൽ വേഷമിട്ട് അവതാരികയായി തുടരുകയുമായിരുന്നു. വാസ്തവം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വയ്ക്കുന്നത്.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ