'നീ എന്നെ പൂര്‍ണ്ണനാക്കുന്നു'; വിവാഹജീവിതം ആരംഭിക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച് റെയ്‍ജന്‍

Published : Aug 31, 2022, 01:25 PM ISTUpdated : Aug 31, 2022, 01:26 PM IST
'നീ എന്നെ പൂര്‍ണ്ണനാക്കുന്നു'; വിവാഹജീവിതം ആരംഭിക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച് റെയ്‍ജന്‍

Synopsis

ഏതാനും ദിവസം മുന്‍പായിരുന്നു റെയ്‍ജന്‍റെ വിവാഹം

ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ റെയ്ജന് സാധിച്ചു. പരമ്പരകളിൽ മാത്രമല്ല ഇടയ്ക്ക് സിനിമയിലും താരം വേഷമിട്ടിരുന്നു. ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ചോദിച്ച് പലപ്പോഴും ആരാധകരെത്താറുണ്ട്. അതിൽ പ്രധാനം പ്രണയത്തെ കുറിച്ചായിരുന്നു. മുമ്പൊരിക്കൽ നല്‍കിയ അഭിമുഖത്തിൽ ഇതിനുള്ള മറുപടി താരം നൽകിയിരുന്നു. മൂന്ന് തവണ പ്രണയം ഉണ്ടായിട്ടുണ്ടെന്നും നിലവില്‍ നാലാമത്തെ പ്രണയത്തിലാണെന്നുമായിരുന്നു റെയ്ജന്‍റെ മറുപടി. ഏതാനും ദിവസം മുന്‍പായിരുന്നു റെയ്‍ജന്‍റെ വിവാഹം.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ മുതലുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ശില്‍പ എന്നാണ് റെയ്ജന്‍റെ ഭാര്യയുടെ പേര്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിൽ ആരാധകര്‍ക്കിടയില്‍ വൈറലാണ്. 'നിന്നെ കണ്ട ദിവസം എന്നില്‍ നിന്ന് നഷ്ടപ്പെട്ടതെന്തോ കണ്ടെത്തിയതു പോലെയായിരുന്നു. നീ എന്നെ പൂര്‍ണ്ണനാക്കുന്നു. എന്നെ കൂടുതല്‍ മികച്ച മനുഷ്യനാക്കുന്നു. എന്‍റെ മുഴുവന്‍ ഹൃദയത്തോടും ആത്മാവിനോടും ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്നാണ് റെയ്ജൻ തന്റെ പ്രിയതമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. വിവാഹ ചടങ്ങുകള്‍ ഏറെ ലളിതമായി നടത്തിയ റെയ്ജനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് വിവാഹിതനാവാന്‍ പോവുന്ന കാര്യം റെയ്ജന്‍ അറിയിച്ചത്. എന്നാല്‍ പങ്കാളിയുടെ പേര് ആദ്യം പറഞ്ഞിരുന്നില്ല. യുട്യൂബ് ചാനലിലൂടെ സസ്പെന്‍സ് നല്‍കിയ ശേഷമാണ് പങ്കാളിയാവാന്‍ പോവുന്ന ആളുടെ പേരും വിവരങ്ങളും റെയ്ജന്‍ പിന്നാലെ അറിയിച്ചത്. 

ALSO READ : വിക്രത്തിന്‍റെ തിരിച്ചുവരവ്? 'കോബ്ര' ആദ്യദിന പ്രതികരണങ്ങള്‍

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു