'അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി സീരിയല്‍ നടി', വീഡിയോ ശ്രദ്ധനേടുന്നു

Published : Jan 31, 2024, 07:46 PM ISTUpdated : Jan 31, 2024, 07:52 PM IST
'അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി സീരിയല്‍ നടി', വീഡിയോ ശ്രദ്ധനേടുന്നു

Synopsis

മലയാളത്തിലും തമിഴിലുമൊക്കെയായി 25-ലധികം സീരിയലുകളിൽ നിയ അഭിനയിച്ചിട്ടുണ്ട്.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി നിയാ രഞ്ജിത്ത്. ഒരുപിടി സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെയാണ് നിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ. ഒരിടവേളയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് താരം.

ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയും അടിക്കുറിപ്പും ഒക്കെയായി എത്തിയിരിക്കുകയാണ് താരം. സാരിയില്‍ വിവിധ പോസുകളില്‍ നില്‍ക്കുന്ന വീഡിയോയും ഫോട്ടോകളുമൊക്കെയാണ് പങ്കുവച്ചിരിയ്ക്കുന്നത്. 'അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി, അവരുടെ ജിമിക്കി ചോദിച്ചു വാങ്ങിക്കുക, അവരുടെ വീട് ഷൂട്ടിങ് ലൊക്കേഷന്‍ ആക്കുക, അതും കഴിഞ്ഞ് അവരെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ആക്കി പ്രഖ്യാപിക്കുക, ഒരു സീരിയല്‍ നടി കാട്ടിക്കൂട്ടുന്നത്' എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ. 'ഒരുപകാര സ്മരണയ്ക്ക് അതിക്രമിച്ചു കയയറിയ വീട്ടിലെ ഉടമസ്ഥയെ വീഡിയോയുടെ സൈഡിലെങ്കിലും കാണിക്കാമായിരുന്നു' എന്ന തരത്തിലുള്ള രസകരമായ കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

അവിടെ വച്ചെടുത്ത ഏതാനും ചിത്രങ്ങളാണ് മറ്റൊരു പോസ്റ്റില്‍ നിയ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് അല്പം സീരിയസായ ക്യാപ്ഷനും നല്‍കി. 'സ്വയം അംഗീകരിച്ച്, സ്‌നേഹിച്ച് മുന്നോട്ട് പോകുക. നിങ്ങള്‍ക്ക് പറക്കണമെങ്കില്‍ ഭാരം കുറയ്ക്കുക' എന്ന പോസ്റ്റീവ് മെസേജ് ആണ് ഫോട്ടോകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ആ ചോദ്യത്തിനും ഉത്തരമായി, നെ​ഗറ്റീവ് റോളിൽ പോസിറ്റീവാകാൻ മമ്മൂട്ടി; 'ഭ്രമയു​ഗം' എത്ര സമയം കാണാം ?

മലയാളത്തിലും തമിഴിലുമൊക്കെയായി 25-ലധികം സീരിയലുകളിൽ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളിൽ നിയ അഭിനയിച്ചിരുന്നു. തമിഴില്‍ കസ്തൂരിയാണ് നിയയുടെ സൂപ്പർ ഹിറ്റായ പരമ്പര.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക