ഇത് പത്മപ്രിയ തന്നയോ ? കടൽത്തീരത്ത് ബോൾഡ് ആയി നടി; 'വാട്ട് എ ലുക്ക്' എന്ന് കമന്റുകൾ

Published : Dec 29, 2022, 10:56 AM IST
ഇത് പത്മപ്രിയ തന്നയോ ?  കടൽത്തീരത്ത് ബോൾഡ് ആയി നടി; 'വാട്ട് എ ലുക്ക്' എന്ന് കമന്റുകൾ

Synopsis

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ തിരിച്ചുവരവും നടത്തി.

ലയാളികളുടെ പ്രിയ നടിയാണ് പത്മപ്രിയ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് ഒപ്പം നായികയായി നടി തിളങ്ങി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ തിരിച്ചുവരവും നടത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി പങ്കുവച്ച പുതിയ ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കടൽത്തീരത്ത് നിന്നുമുള്ളതാണ് ഫോട്ടോ. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോൾഡ് ലുക്കിലാണ് താരം  ‘കടൽത്തീരം നിങ്ങളെ വിളിക്കുമ്പോൾ ഉത്തരം നൽകുക’, എന്ന കുറിപ്പോടെയാണ് പത്മപ്രിയ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. രഞ്ജിനി ഹരിദാസ്, പാർവതി, സയനോര തുടങ്ങി നിരവധി പേർ ഫോട്ടോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി  ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു തെക്കന്‍ തല്ലു കേസ്’.  റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം ബിജു മേനോന്‍റേതായി റിലീസിനെത്തിയ ചിത്രം കൂടിയായിരുന്നു ഒരു തെക്കന്‍ തല്ലു കേസ്.

ഇത് ഒന്നൊന്നര വരവ്; 'എമ്പുരാനൊ'പ്പം കൈകോർക്കാൻ വമ്പൻമാർ, ട്വിറ്ററിൽ ട്രെന്‍റിംഗ്

അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മമ്മൂട്ടി ചിത്രം ‘കാഴ്ച്ച’യിലൂടെയാണ് മലയാള സിനിമയിൽ പത്മപ്രിയ എത്തുന്നത്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക