നടി ധന്യ ബാലകൃഷ്ണയുടെ 'രഹസ്യ വിവാഹം' വെളിപ്പെട്ടു

Published : Dec 29, 2022, 10:00 AM ISTUpdated : Dec 29, 2022, 08:22 PM IST
നടി ധന്യ ബാലകൃഷ്ണയുടെ 'രഹസ്യ വിവാഹം' വെളിപ്പെട്ടു

Synopsis

തമിഴ് തെലുങ്ക്  മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണന്‍. അടുത്തിടെ നടി കൽപിക ഗണേഷ് ഒരു വീഡിയോയില്‍ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. 

ചെന്നൈ: ഒരു വര്‍ഷമായി രഹസ്യമായി വച്ച വിവാഹം പരസ്യമാക്കി നടി ധന്യ ബാലകൃഷ്ണയും സംവിധായകൻ ബാലാജി മോഹനും. ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച വിവാഹ വിവരം പരസ്യമാക്കിയത്. 

തമിഴ്, തെലുങ്ക്,  മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണ. അടുത്തിടെ നടി കൽപിക ഗണേഷ് ഒരു വീഡിയോയില്‍ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൽപിക തങ്ങളുടെ വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധന്യയെ വിവാഹം കഴിച്ച സംവിധായകൻ ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിലാണ് വിവഹം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

'ലൌ ആക്ഷന്‍ ഡ്രാമ' പോലുള്ള ചിത്രത്തിലൂടെ മലയാളിക്കും സുപരിചിതയായ നടിയാണ് ധന്യ. തന്‍റെ ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷമാണ് ധന്യയെ ബാലാജി മോഹന്‍ വിവാഹം കഴിച്ചത് എന്നാണ് വിവരം. എന്നാല്‍ വിവാഹം മറച്ചുവെക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. മലയാളത്തില്‍ ദുല്‍ഖര്‍, നസ്രിയ എന്നിവര്‍ നായികാ നായകന്മാരായ 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ്  ബാലാജി മോഹന്‍. ധനുഷിന്‍റെ വന്‍ ഹിറ്റുകളായ മാരി, മാരി 2 എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. 

'വിജയ് അജിത്തിനെക്കാള്‍ വലിയ സ്റ്റാര്‍', വിവാദത്തിന് പിന്നാലെ വിശ​ദീകരണം, തെറ്റില്ലെന്ന് സോഷ്യൽ മീഡിയ

സുശാന്തിന്‍റെ മരണത്തില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍; പ്രതികരിച്ച് സുശാന്തിന്‍റെ കുടുംബം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത