താരകുടുംബത്തിൽ വിവാഹമേളം, ആദ്യവിവാഹം മകന്റെയോ മകളുടെയോ? പാർവതി പറയുന്നു

Published : Nov 19, 2023, 06:17 PM ISTUpdated : Nov 19, 2023, 06:23 PM IST
താരകുടുംബത്തിൽ വിവാഹമേളം, ആദ്യവിവാഹം മകന്റെയോ മകളുടെയോ? പാർവതി പറയുന്നു

Synopsis

അടുത്തിടെ ആയിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം.

ലയാളികളുടെ പ്രിയ താരദമ്പതികളാണ് പാർവതിയും ജയറാമും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആയിരുന്നു ജയറാം പാർവതിയെ സ്വന്തമാക്കിയത്. മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ പ്രണയങ്ങൾ സോഷ്യൽ മീഡിയയൂടെ അറിയിച്ചിരുന്നു. പിന്നാലെ ഏതാനും നാളുകൾക്ക് മുൻപ് കാളിദാസിന്റെ വിവാ​​ഹ നിശ്ചയവും കഴിഞ്ഞിരുന്നു. മോഡലായ തരിണിയാണ് കാളി​ദാസിന്റെ ഭാവി വധു. ഇപ്പോഴിതാ മക്കളുടെ വിവാഹം എന്ന് നടക്കും എന്ന് തുറന്നുപറയുകയാണ് പാർവതി. 

'കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും' എന്നാണ് പാർവതി പറഞ്ഞത്. നടി കാർത്തി നായരുടെ വിവാഹത്തിന് പങ്കെടുക്കാൻ തിരുവനന്തപുരത്ത് പാർവതി എത്തിയിരുന്നു. ഇവിടെ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക ആയിരുന്നു പാർവതി. 

നവംബർ പത്തിന് ആയിരുന്നു തരിണി കലിംഗയുമായുള്ള കാളിദാസിന്റെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാളിദാസിന് പിന്നാലെ തന്റെ കാമുകനെയും പരിചയപ്പെടുത്തി മാളവിക രം​ഗത്ത് എത്തിയിരുന്നു. 

നടി കാർത്തികയെ മിന്നുകെട്ടി രോ​ഹിത്; അനു​ഗ്രഹവുമായി ചിരഞ്ജീവിയും

'രജനി' എന്ന ചിത്രമാണ് കാളിദാസിന്റേതായി റിലീസിന് ഒരുങ്ങുന്നത്.  സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തിയറ്ററിൽ എത്തും. വിനില്‍ സ്കറിയ വര്‍ഗീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ​ഹിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍