Asianet News MalayalamAsianet News Malayalam

നടി കാർത്തികയെ മിന്നുകെട്ടി രോ​ഹിത്; അനു​ഗ്രഹവുമായി ചിരഞ്ജീവിയും

രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 
 

actress karthika nair got married today megastar chiranjeevi also participate the function nrn
Author
First Published Nov 19, 2023, 4:26 PM IST

തെന്നിന്ത്യൻ നടിയും പഴയകാല നടി രാധയുടെ മകളുമായ കാർത്തിക നായർ വിവാഹിതയായി. രോ​ഹിത് മേനോൻ ആണ് വരൻ. കാസര്‍കോട് സ്വദേശികളായ രവീന്ദ്രന്‍ മേനോന്റെയും ശര്‍മ്മിളയുടെയും മകനാണ് രോഹിത്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ മെ​ഗാസ്റ്റാർ  ചിരഞ്ജീവിയും കുടുംബസമേതം പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

ഒക്ടോബറില്‍ ആണ് കാര്‍ത്തിക വിവാഹിതയാകാന്‍ പോകുന്ന വിവരം അറിയിച്ചത്. കയ്യില്‍ മോതിരവുമായുള്ള ഫോട്ടോ സഹിതം ആയിരുന്നു ഇക്കാര്യം താരം അറിയിച്ചത്. പിന്നാലെ നവംബര്‍ പതിനാറിന് രോഹിത്തിനെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും കാര്‍ത്തിക പങ്കുവച്ചിരുന്നു. "നിന്നെ കണ്ട് മുട്ടിയത് ഒരു വിധിയായിരുന്നു, നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു”, എന്നായിരുന്നു അന്ന് കാർത്തിക കുറിച്ചത്. 

2009ല്‍ ജോഷ് എന്ന തെലുങ്ക് സിനിമയിലൂടെ ആണ് കാര്‍ത്തിക അഭിനയരംഗത്ത് എത്തുന്നത്. ശേഷം കോ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ജീവ നായകനായി എത്തിയ ചിത്രം വലിയ കരിയര്‍ ബ്രേക്ക് ആയിരിരുന്നു സമ്മാനിച്ചത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കാര്‍ത്തിക ശ്രദ്ധേയമായ വേഷത്തില്‍ എത്തി. മമ്മൂട്ടി, ദിലീപ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലും കാര്‍ത്തിക തന്‍റെ സാന്നിധ്യം അറിയിച്ചു. 

സ്ത്രീകളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ലജ്ജാകരം, അപമാനമാണ് നിങ്ങൾ; മൻസൂർ അലിഖാനെതിരെ മാളവിക

Follow Us:
Download App:
  • android
  • ios