പ്രായം 28ദിവസം, ഇത് നിതാര ശ്രിനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

Published : Feb 10, 2024, 07:49 AM ISTUpdated : Feb 10, 2024, 08:03 AM IST
പ്രായം 28ദിവസം, ഇത് നിതാര ശ്രിനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

Synopsis

ശ്രിനിഷിനും മൂത്ത മകൾ നില ശ്രിനിഷിനൊപ്പവുമുള്ള ഫോട്ടോകളും പേളി ഷെയർ ചെയ്തിട്ടുണ്ട്. 

ന്‍റെ രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. ഒപ്പം കുഞ്ഞിന്റെ പേര് എന്താണ് എന്നും പേളി പറഞ്ഞിട്ടുണ്ട്. 

നിതാര ശ്രിനിഷ് എന്നാണ് കുഞ്ഞിന്റെ പേര്. "ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാല്ലോ? ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പം വേണം", എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ശ്രിനിഷിനും മൂത്ത മകൾ നില ശ്രിനിഷിനൊപ്പവുമുള്ള ഫോട്ടോകളും പേളി ഷെയർ ചെയ്തിട്ടുണ്ട്. 

നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്ത് എത്തിയത്. നിലയെ പോലെയാണ് നിതാരയെന്നാണ് പലരും പറയുന്നത്. ഇത് ബേബി നില എന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്തിരിക്കുന്നത്. 2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രിനിഷ് ആയിരുന്നു സന്തോഷം പങ്കുവച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പേളിയും പങ്കുവച്ചിരുന്നു. 

2019ല്‍ ആയിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ശ്രിനിഷും. ഇവിടെ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. ഗെയിം സ്ട്രാറ്റജിയാണെന്ന് ഏവരും വിധിയെഴുതിയ ഈ ബന്ധം, ഷോയ്ക്ക് ശേഷം വിവാഹത്തിലേക്ക് കടക്കുക ആയിരുന്നു. ശേഷം 2021 മെയ് 21ന് ഇവർക്ക് നില ജനിക്കുകയും ചെയ്തു.  

'ഭ്രമയു​ഗം' കുഞ്ചമൻ പോറ്റിയുടെ കഥയല്ല ! പിന്നെ എന്ത് ? വെളിപ്പെടുത്തി സംവിധായകൻ

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത