Asianet News MalayalamAsianet News Malayalam

'ഭ്രമയു​ഗം' കുഞ്ചമൻ പോറ്റിയുടെ കഥയല്ല ! പിന്നെ എന്ത് ? വെളിപ്പെടുത്തി സംവിധായകൻ

ഭ്രമയു​ഗം റിലീസ് ചെയ്യാൻ ഇനി ആറ് ദിവസം മാത്രമാണ് ബാക്കി.

director rahul sadasivan about mammootty movie bramayugam plot nrn
Author
First Published Feb 9, 2024, 4:52 PM IST

മ്മൂട്ടി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയു​ഗം. മമ്മൂട്ടി വേറിട്ട ലുക്കിലെത്തുന്ന ചിത്രം ഹൊറർ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ഒന്നാണ്. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ ആണ്. ഭ്രമയു​ഗത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കത്തനാർ കഥകളിൽ ഉള്ളൊരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തിന്റെ കഥയാകും സിനിമ പറയുന്നതെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. 

'ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും', എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്. 

ഭ്രമയു​ഗം എന്തുകൊണ്ട് ബ്ലാക് ആൻഡ് വൈറ്റിൽ എന്ന ചോദ്യത്തിന്, അതാണ് അതിന്റെ ഒരു നോവൽറ്റി. ഈ കാലത്ത് ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ എന്നാണ് രാഹുൽ മറുപടി നൽകിയത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇൻട്രസ്റ്റിം​ഗ് ആയിട്ട് തോന്നിയെന്നും ഉടൻ തന്നെ ചെയ്യാമെന്ന് ഏറ്റുവെന്നും രാഹുൽ പറയുന്നു. റേഡിയോ ഏഷ്യയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

സ്വയം ഏറ്റെടുത്ത വെല്ലുവിളി, ആറ് വർഷങ്ങൾ; ഫിറ്റ്നസ് മാറ്റവുമായി റിമി ടോമി, കമന്റുകളുടെ പൂരം

അതേസമയം, ഭ്രമയു​ഗം റിലീസ് ചെയ്യാൻ ഇനി ആറ് ദിവസം മാത്രമാണ് ബാക്കി. ഫെബ്രുവരി 15ന് ചിത്രം കാണികൾക്ക് മുന്നിലെത്തും. മമ്മൂട്ടിയുടെ മറ്റൊരു പകർന്നാട്ടം കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios