Preity Zinta| അഞ്ചു വർഷത്തിനൊടുവില്‍ പ്രീതി സിന്റയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു

Web Desk   | Asianet News
Published : Nov 18, 2021, 03:55 PM ISTUpdated : Nov 18, 2021, 05:21 PM IST
Preity Zinta| അഞ്ചു വർഷത്തിനൊടുവില്‍ പ്രീതി സിന്റയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു

Synopsis

2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്

ബോളിവുഡ് താരം പ്രീതി സിന്റക്കും(Preity Zinta) ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും(Gene Goodenough)  ഇരട്ടക്കുഞ്ഞുങ്ങള്‍(twins baby) പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം വ്യക്തമാക്കി.

'എല്ലാവർക്കും ഹായ്. ഇന്ന് ഞങ്ങളുടെ അതിശയകരമായ വാർത്ത എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ജീനും ഞാനും ആഹ്ലാദത്തിലാണ്. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് യെയും ജിയയെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ നന്ദിയും സ്നേഹവും കൊണ്ട് നിറയുന്നു', എന്ന് പ്രീതി കുറിക്കുന്നു. ഒപ്പം തന്നെ ഡോക്ടർമാർക്കും നഴ്സുമാർക്കും വാടക ഗർഭധാരണം നടത്തിയ ആൾക്കും പ്രീതി  നന്ദി അറിയിക്കുന്നു. 

2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ സോള്‍ജിയര്‍ എന്ന ചിത്രത്തിലും താരം നായികയായെത്തി. കല്‍ ഹോ നഹോ, ദില്‍ ചാഹ്‌തേ ഹേ, കഭി അല്‍വിദാ നാ കഹ്ന, വീര്‍ സാര, സലാം സമസ്‌തേ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത