'എന്നിലെ കുട്ടിയെ വീണ്ടെടുക്കുന്നു'; കുട്ടിക്കാല ചിത്രവുമായി പ്രിയതാരം

Web Desk   | Asianet News
Published : Nov 14, 2021, 10:31 PM ISTUpdated : Nov 14, 2021, 10:51 PM IST
'എന്നിലെ കുട്ടിയെ വീണ്ടെടുക്കുന്നു'; കുട്ടിക്കാല ചിത്രവുമായി പ്രിയതാരം

Synopsis

2021ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘എന്‍ട്രാവത് ഒരു നാള്‍’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്.  

‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് രമ്യ നമ്പീശന്‍(ramya nambeesan). അഭിനയം മാത്രമല്ല താനൊരു മികച്ച ഗായിക കൂടിയാണെന്ന് രമ്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ശിശുദിനത്തോടനുബന്ധിച്ച്(children's day) രമ്യ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ കുട്ടിക്കാല ചിത്രമാണ് താരം പങ്കുവച്ചത്.  

‘എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടെടുക്കുന്നു, ശിശുദിനാശംസകള്‍,’ എന്ന ക്യാപ്ഷനോടെയാണ് താരം അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. ‘എല്ലാവരുടേയും കുട്ടിക്കാലത്തെ ചിത്രങ്ങളാണ് ഇപ്പോഴുള്ള പല ചിത്രങ്ങളെക്കാള്‍ മികച്ചത്’ എന്നാണ് ഒരാളുടെ കമന്റ്. 

സായാഹ്നത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയതെങ്കിലും ദിലീപ് മീരാ ജാസ്മിന്‍ എന്നിവര്‍ ഒരുമിച്ച ‘ഗ്രാമഫോണ്‍’ എന്ന ചിത്രത്തിലൂടെയാണ് രമ്യ ശ്രദ്ധേയയായത്. പിന്നീടിങ്ങോട്ട് ഒരുപടി മികച്ച ​കഥാപാത്രങ്ങൾ. ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യിലെ ‘വിജന സുരഭി’ എന്ന ഗാനത്തിനും ‘ആണ്ടലോണ്ടെ നേരെ കണ്ണിലെ’ എന്ന് തുടങ്ങുന്ന നാടന്‍ പാട്ടും മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.

2021ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘എന്‍ട്രാവത് ഒരു നാള്‍’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്.

PREV
click me!

Recommended Stories

'ഞാൻ ഒന്ന് തൊടട്ടെ, നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി നടൻ രൺവീർ സിം​ഗ്
അതെന്റെ കടമ, നല്ല പുരുഷന്മാരുമുണ്ട്; കൊല്ലത്ത് രാത്രി സംഭവിച്ചത് പറഞ്ഞ് റെന ഫാത്തിമ