'വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..'

Published : Mar 07, 2024, 07:41 PM IST
'വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..'

Synopsis

വണ്ണം വച്ചപ്പോൾ കേട്ട കമന്റുകളെ കുറിച്ചും പ്രിയാമണി തുറന്നു പറഞ്ഞിരുന്നു.

സൗത്തിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് പ്രിയാമണി. മോഡലിങ്ങിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ പ്രിയ താരമായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വരെ നേടിയ പ്രിയാമണി നിലവിൽ സിനിമകളും റിയാലിറ്റി ഷോകളിൽ ജഡ്ജായുമെല്ലാം സജീവമാണ്. ബോളിവുഡിൽ അടക്കം ശ്രദ്ധപിടിച്ചു പറ്റിയ പ്രിയാമണി ഏതാനും നാളുകൾക്ക് മുൻപ് അത്യാവശ്യം വണ്ണം വച്ച പ്രകൃതം ആയിരുന്നു. എന്നാൽ അടുത്തകാലത്ത് അതിൽ മാറ്റം വന്നിട്ടുണ്ട്. 

സ്ലിം ലുക്കിൽ ​ഗ്ലാമറസായ താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലും ആയിരുന്നു. എന്നാൽ തന്റെ ഈ മാറ്റത്തിന് പിന്നിലെ കാര്യം മുൻപ് പ്രിയാമണി തുറന്നു പറ‍ഞ്ഞിരുന്നു. "മുൻപ് ഞാൻ വളരെ നല്ല രീതിയിൽ വണ്ണം വച്ചിരുന്നു. അങ്ങനെയാണ് ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. കുറച്ച് ടെസ്റ്റുകൾ ചെയ്തപ്പോഴാണ് എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയത്. എഡിനോമയോമ ആയിരുന്നു എനിക്ക്. ​ഗർഭാശയത്തിൽ  ടിഷ്യൂകൾ വളരുന്നു. അപ്പോഴേക്കും മുഴ ആറ് സെന്റീമീറ്ററോളം വളർന്നിരുന്നു. ഇത് വളരെ വലുതാണെന്നും കീഹോൾ സർജറി നടത്തമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ സർജറി ചെയ്യാൻ ശരീരഭാ​രം കുറയ്ക്കണം. അതിന് ചില മരുന്നുകളും ഡോക്ടർ നൽകി. ഒടുവിൽ സർജറിയും നടന്നു. ബയോപ്സിയും ചെയ്തു. ദൈവാനു​ഗ്രഹത്താൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. 95 ശതമാനവും ഭേദമായി. ഒരുപക്ഷേ മുഴ വീണ്ടും വന്നേക്കാം. പക്ഷേ അതേക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കേണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്", എന്നായിരുന്നു പ്രിയാമണി പറഞ്ഞത്. 

'അന്ന് കർട്ടൻ വലിച്ച് കയ്യടി നേടി, ഇന്ന് കേരളത്തേക്കാള്‍ കയ്യടി തമിഴ്നാട്ടില്‍, പലരും കെട്ടിപിടിച്ച് കരയുന്നു'

യോ​ഗയിലൂടെയാണ് താൻ ഫിറ്റ്നെസ് നിലനിർത്തിയതെന്നും പ്രിയാമണി അന്ന് പറഞ്ഞിരുന്നു. നിലവിൽ ഫാഷനും മോഡലിങ്ങും ഫിറ്റനെസും ഒക്കെയായി കസറുകയാണ് പ്രിയാമണി. അതേസസമയം, വണ്ണം വച്ചപ്പോൾ കേട്ട കമന്റുകളെ കുറിച്ചും പ്രിയാമണി തുറന്നു പറഞ്ഞിരുന്നു. ചിലർ വളരെ മോശമായി കമന്റ് ചെയ്തെന്നും ചിലരോട് കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം വച്ചതെന്ന് പറഞ്ഞിരുന്നുവെന്നും പ്രിയാമണി പറഞ്ഞിരുന്നു. ഗുൾട്ടി.കോം എന്ന ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത