താടിയെടുത്ത് തലമൊട്ടയടിച്ച് 'അനിമല്‍' സംവിധായകന്‍; കാരണം ഇതാണ്.!

Published : Mar 07, 2024, 09:44 AM ISTUpdated : Mar 07, 2024, 10:49 AM IST
താടിയെടുത്ത് തലമൊട്ടയടിച്ച് 'അനിമല്‍' സംവിധായകന്‍; കാരണം ഇതാണ്.!

Synopsis

സന്ദീപ് പിങ്ക് സ്കാർഫിനൊപ്പം നീല കുർത്ത ധരിച്ച് ആരാധകർക്കൊപ്പം ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്തുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.  

തിരുപ്പതി: 2023-ൽ രൺബീർ കപൂർ നായകനായ അനിമൽ എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ താരമായ വ്യക്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ.  ലോകമെമ്പാടും 900 കോടി രൂപയാണ് അനിമല്‍ എന്ന സിനിമ നേടിയത്.  രണ്‍ബീറിന്‍റെയും സംവിധായകന്‍ സന്ദീപിന്‍റെയും കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ചിത്രം. 

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തിൽ സന്ദീപ് സന്ദര്‍ശിച്ചു. ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ വലിയ താടിയോടെ കാണപ്പെട്ട സന്ദീപ് തല മൊട്ടയടിച്ചാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. തിരുപ്പതിയില്‍ വഴിപാട് പ്രകാരമാണ് സന്ദീപ് താടിവടിച്ച് മൊട്ടയടിച്ചത്.

സന്ദീപ് പിങ്ക് സ്കാർഫിനൊപ്പം നീല കുർത്ത ധരിച്ച് ആരാധകർക്കൊപ്പം ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്തുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.  പ്രഭാസ് നായകനായ സ്പിരിറ്റ് എന്നതാണ് തന്‍റെ അടുത്ത ചിത്രം എന്നാണ് സന്ദീപ് പറയുന്നത്.

രൺബീർ കപൂർ നായകനായ അനിമൽ റിലീസ് ചെയ്തത് മുതൽ പല കാരണങ്ങളാൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ത്രീവിരുദ്ധതയെയും പുരുഷത്വത്തെയും മഹത്വവൽക്കരിക്കുന്നതായി പലരും ആരോപിച്ചിരുന്നു. 

ഡിസംബർ 1 ന് റിലീസ് ചെയ്ത അനിമൽ ഒരു യുവാവും അവന്‍റെ അച്ഛനും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. തന്‍റെ പിതാവിനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു ആന്‍റി ഹീറോയായി രൺവിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. 

അതേ സമയം അടുത്തിടെ ഒരു ചിത്രത്തിന്‍റെ പ്രമോഷന്‍ ഈവന്‍റില്‍ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ തന്‍റെ അടുത്ത ചിത്രമായ സ്പിരിറ്റിനെക്കുറിച്ച് ഒരു അപ്‌ഡേറ്റ് പങ്കിട്ടിട്ടുണ്ട്. സ്പിരിറ്റിന്‍റെ ഷൂട്ടിംഗ് 2024 അവസാനത്തോടെ ആരംഭിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.  പൊലീസ് വേഷത്തില്‍ ആയിരിക്കും പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്തിരുന്നു. 

പുതുച്ചേരിയില്‍ 9 വയസുകാരിയുടെ ദാരുണമായ കൊലപാതകം: ഇടപെടലുമായി വിജയ്

തമിഴ്നാട്ടില്‍ തീയറ്ററില്‍ ഓടി ഒരു മലയാള ചിത്രം രജനികാന്ത് ചിത്രത്തിന്‍റെ കളക്ഷന്‍ വെട്ടി; അതും സംഭവിച്ചു.!

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക