39വയസെന്ന് അഭിമാനത്തോടെ പറയും, അടുത്തവർഷം 40തികയും, പക്ഷെ ഞാൻ ഹോട്ട് ആണ്: പ്രിയാമണി

Published : Sep 12, 2023, 10:27 PM IST
39വയസെന്ന് അഭിമാനത്തോടെ പറയും, അടുത്തവർഷം 40തികയും, പക്ഷെ ഞാൻ ഹോട്ട് ആണ്: പ്രിയാമണി

Synopsis

നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂവെന്നും പ്രിയാമണി. 

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രിയാമണി മലയാള സിനിമയിലും സ്ഥിരം സാന്നിധ്യമായി. തിരക്കഥ എന്ന ചിത്രത്തിൽ മാളവിക ആയിട്ടുള്ള താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിവാഹ ശേഷവും സിനിമയിലും റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ് പ്രിയാമണി. ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്. ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുന്നതിനിടെ പ്രിയാമണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

സോഷ്യൽ മീഡിയകളിൽ വരുന്ന മോശം കമന്റുകളെ കുറിച്ചാണ് പ്രിയാമണി പറയുന്നത്. ഇത്തരം കമന്റകൾ കാണാറുണ്ടെന്നും പക്ഷേ പ്രതികരിക്കാറില്ലെന്നും പ്രിയാമണി പറഞ്ഞു. വെറുതെ എന്തിനാണ് പ്രതികരിച്ച് അവർക്ക് പ്രധാന്യം നൽകുന്നതെന്നും പ്രിയാമണി ചോദിക്കുന്നു. നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂവെന്നും പ്രിയാമണി പറഞ്ഞു. ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

'ആർഡിഎക്സി'ന് ശേഷം സോഫിയ പോളും പെപ്പെയും വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

"ഫാമിലി മാൻ എന്ന സീരീസിന് വേണ്ടി ഞാൻ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോൾ ഞാൻ വണ്ണം കുറച്ചു. വണ്ണം കൂടിയാൽ മെലിഞ്ഞപ്പോഴായിരുന്നു നല്ലതെന്ന് പറയും. മെലിഞ്ഞാൽ വണ്ണം വച്ചപ്പോഴായിരുന്നു നല്ലതെന്ന് പറയും. നമ്മൾ എന്ത് ചെയ്താലും അവർ പറഞ്ഞു കൊണ്ടേയിരിക്കും. കമന്റുകൾ വായിക്കാറുണ്ട്. പക്ഷെ പ്രതികരിക്കാറില്ല. നമ്മൾ പ്രതികരിക്കും തോറും അവർ പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞോ. എന്നെ ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം. നാളെ അവരും ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകും. എനിക്ക് 39 വയസായി എന്ന് ഞാൻ അഭിമാനത്തോടെ പറയും. അടുത്ത വർഷം 40 തികയും. പക്ഷെ ഞാൻ ഹോട്ട് ആണ്. അതിൽ ഞാൻ സന്തോഷിക്കുന്നു. ബോഡിഷെയിം ചെയ്യണമെങ്കിൽ ചെയ്തോളൂ. എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല. ജീവിതമാണ്. നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂ", എന്നാണ് പ്രിയാമണി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക