'അടിവസ്ത്രം കാണണമെന്ന് അയാൾ പറഞ്ഞു'; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

Published : May 24, 2023, 07:26 PM ISTUpdated : May 24, 2023, 07:40 PM IST
'അടിവസ്ത്രം കാണണമെന്ന് അയാൾ പറഞ്ഞു'; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

Synopsis

അഡ്വാൻസായി വാങ്ങിയ തുക മുഴുവനും തിരികെ നൽകാമെന്ന് അച്ഛൻ പറഞ്ഞുവെന്നും അത് വലിയ ആശ്വാസം ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു. 

ബോളിവുഡിന്റെ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി ബി​ഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പ്രിയങ്ക നടത്തിയൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. കരിയറിന്റെ തുടക്കത്തില്‍ അടിവസ്ത്രം കാണിക്കാന്‍ ഒരു ബോളിവുഡ് സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

 2002- 2003 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ തന്റെ അടിവസ്ത്രം കാണണമെന്ന് സംവിധായകൻ പറയുക ആയിരുന്നു. പിന്നാലെ ആ സിനിമയിൽ നിന്നും താൻ പിന്മാറിയെന്നും പ്രിയങ്ക പറയുന്നു. ഒരു രാജ്യാന്തര മാഗസീനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മനുഷ്യത്വരഹിതമായ നിമിഷം എന്നാണ് ഇതേക്കുറിച്ച് പ്രിയങ്ക പറയുന്നത്. 

ഷൂട്ടിനിടയിൽ എന്റെ വസ്ത്രം കുറച്ച് മാറിക്കിടക്കണം എന്നാണ് സംവിധായകൻ പറഞ്ഞത്. അതും അടിവസ്ത്രം. അല്ലെങ്കില്‍ മറ്റുള്ളവര്‍ സിനിമ കാണാന്‍ വരുമോ? എന്ന് എന്റെ സ്റ്റൈലിസ്റ്റിനോട് അയാൾ പറഞ്ഞു. എന്റെ കഴിവല്ല. എന്നെ അവർ ഉപയോ​ഗിക്കുക ആണെന്ന് എനിക്ക് അന്നേരം തോന്നി. രണ്ട് ദിവസം കൂടി ആ സിനിമയുടെ ഭാ​ഗമായി.  ശേഷം പിന്മാറി. അച്ഛൻ എനിക്ക് പിന്തുണയായിരുന്നു. അഡ്വാൻസായി വാങ്ങിയ തുക മുഴുവനും തിരികെ നൽകാമെന്ന് അച്ഛൻ പറഞ്ഞുവെന്നും അത് വലിയ ആശ്വാസം ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു. 

മുഖത്തോട് മുഖം നോക്കി മമ്മൂട്ടിയും ജ്യോതികയും; 'കാതൽ' സെക്കൻഡ് ലുക്ക് എത്തി

അതേസമയം,  പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റാഡലി'ല്‍ എന്ന സീരിസ് ഏപ്രില്‍ 28നാണ് ആമസോണ്‍ പ്രൈംമില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നു. അവഞ്ചേഴ്‍സ് ഇൻഫിനിറ്റി വാർ', 'എൻഡ് ​ഗെയിം' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സ് നിർമാതാക്കളാകുന്ന സീരീസാണ് ഇത്. റിച്ചാർഡ് മാഡൻ മേസൺ കെയ്‍നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്‍സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, അഭിനയിക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത