അസിസ്റ്റന്റിന്റെ വിവാഹത്തിന് ഓടിയെത്തി രശ്മിക; കാലിൽ വീണ് അനു​ഗ്രഹം തേടി വധൂവരന്മാർ, വിമർശനം

Published : Sep 05, 2023, 03:18 PM ISTUpdated : Sep 05, 2023, 03:28 PM IST
അസിസ്റ്റന്റിന്റെ വിവാഹത്തിന് ഓടിയെത്തി രശ്മിക; കാലിൽ വീണ് അനു​ഗ്രഹം തേടി വധൂവരന്മാർ, വിമർശനം

Synopsis

ആളുകള്‍ ശക്തരും സമ്പന്നരുമായവരുടെ പാദങ്ങളിൽ വീഴുന്നത് സ്ഥിരം കാഴ്ചയായി മാറുന്നുവെന്ന് കമന്‍റുകള്‍. 

ളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ ക്യൂട്ട് നായിക പട്ടം സ്വന്തമാക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ രശ്മിക തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തി മലയാളികളുടെ മനസിലും രശ്മിക ഇടംനേടിയത് വളരെ വേഗത്തിൽ ആയിരുന്നു. ചെറുപുഞ്ചിരിയോടെ ഏവരോടും സംസാരിക്കുന്ന രശ്മിക തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തിയ വീഡിയോയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒപ്പം വിമർശനവും. 

രശ്മികയുടെ അസിസ്റ്റന്റ് ആയ സായിയുടെ വിവാഹത്തിന്റേതാണ് വീഡിയോ. സാരിയിൽ വളരെ ക്യൂട്ട് ആയി വിവാഹത്തിനെത്തിയ രശ്മികയുടെ വീഡിയോകളും ചിത്രങ്ങളും വൈറൽ ആയിരുന്നു. ഈ വീഡിയോയിൽ വധൂവരന്മാർ രശ്മിയുടെ കാലിൽ വീണ് അനു​ഗ്രഹം വാങ്ങിക്കുന്നത് കാണാം. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്. 

'തങ്ങളെക്കാൾ പ്രായം കുറഞ്ഞ നടിയുടെ കാൽ തൊട്ട് വണങ്ങേണ്ടിയിരുന്നില്ല, ആളുകൾ ശക്തരും സമ്പന്നരുമായവരുടെ പാദങ്ങളിൽ വീഴുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു, എന്തിന് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നു', എന്നിങ്ങനെയാണ് വിമർശനങ്ങൾ. അതേസമയം, താൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന വ്യക്തിയുടെ കാലിൽ വീണ് അനു​ഗ്രഹം വാങ്ങിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്.

'വീട്ടിലെ മതിൽ പൊളിച്ച് ഗേറ്റ് വലുതാക്കാൻ തുടങ്ങാണ്, നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചക്കുന്നെന്ന കേൾക്കുന്നെ'

'റെയിൻബോ' എന്ന സിനിമയിലാണ് രശ്മിക മന്ദാന നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളി താരം ദേവ് മോഹനാണ് ഈ റൊമാന്റിക് ഫാന്റസി ചിത്രത്തിന്‍റെ നായകന്‍. നവാഗതനായ ശന്തരുബൻ ആണ് സംവിധാനം. 'മിഷൻ മജ്‍നു'വാണ് രശ്‍മികയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക